
മുംബൈ: പുതിയ മാസത്തിന്റെ തുടക്കത്തില്‍ തന്നെ ഓഹരി വിപണിയില്‍ മുന്നേറ്റം. പ്രതീക്ഷിച്ചതിലും മികച്ച ജിഡിപി കണക്കുകള്‍ പുറത്തുവന്നതാണ് വിപണിക്ക് കരുത്തുപകര്‍ന്നത്. സെന്‍സെക്സ് 500 പോയിന്റിലേറെ കുതിച്ചു. നിഫ്റ്റി 13,100ന് മുകളിലെത്തുകയും ചെയ്തു.
സെന്‍സെക്സ് 5.5.72 പോയിന്റ് നേട്ടത്തില്‍ 44,655.44ലിലും നിഫ്റ്റി 140 പോയിന്റ് ഉയര്‍ന്ന് 13,109ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1869 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 974 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികള്‍ക്ക് മാറ്റമില്ല.
ഗെയില്‍, സണ്‍ഫാര്‍മ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഒഎന്‍ജിസി, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. നെസ്‌ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റാന്‍ കമ്പനി, എന്‍ടിപിസി, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലായിരുന്നു. പൊതുമേഖല ബാങ്ക് സൂചിക മൂന്നു ശതമാനത്തോളം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും ഒരു ശതമാനത്തോളം നേട്ടമുണ്ടാക്കി.