
ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 487.50 പോയിന്റ് താഴ്ന്ന് 37789.13 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 138.40 പോയിന്റ് താഴ്ന്ന് 11359.50 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 685 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തലും, 1778 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
യുപിഎല്‍ (1.10%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (0.40%), ബിപിസിഎല്‍ (0.25%), ടൈറ്റാന്‍ കമ്പനി (0.20%), കോള്‍ ഇന്ത്യ (0.12%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നേട്ടമുണ്ടാക്കിയത്.
അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ നഷ്ടവും നേരിട്ടു. സീ എന്റര്‍ടെയ്ന്‍ (-10.17), റിലയന്‍സ് (-3.28%), റിലയന്‍സ് (-3.28), ബജാജ് ഫൈനാന്‍സ് (-3.17%), ടാറ്റാ മോട്ടോര്‍സ് (-3.06%), ബജാജ് ഫൈന്‍സെര്‍വ് (-2.86%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടമുണ്ടായത്.
അതേസമയം വ്യാപാരത്തിലെ ആശയകുഴപ്പം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപാടുകള്‍ നടന്നു. സീ എന്റര്‍ടെയ്ന്‍ (2,230.55), റിലയന്‍സ് (1,897.69), ഐസിഐസിഐ ബാങ്ക് (859.90), യെസ് ബാങ്ക് (761.49), എച്ച്ഡിഎഫ്‌സി ബാങ്ക് (700.00) എന്നീ കമ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.