ഓഹരി വിണി ഇന്ന് നേട്ടത്തോടെ അവസാനിച്ചു

June 26, 2019 |
|
Trading

                  ഓഹരി വിണി  ഇന്ന് നേട്ടത്തോടെ അവസാനിച്ചു

ഓഹരി വിപണി തുടര്‍ച്ചയായി രണ്ടാം ദിവസവും നേട്ടത്തില്‍ അവസാനിച്ചു. ബാങ്കിംഗ്, മെറ്റല്‍ മേഖലകളിലെ, ഓഹരികളിലെല്ലാം ഇന്ന് നേട്ടം രേഖപ്പെടുത്തി. ട്രംപ് -ചൈന ചര്‍ച്ചകളില്‍ വിജയമുണ്ടായി എന്ന വാര്‍ത്തകള്‍ മൂലം വലിയ തോതില്‍ ഉയര്‍ന്ന് നിന്നു. അതേസമയം ഓട്ടോമൊബൈല്‍ ഓഹരികളില്‍ പുതിയ ബജറ്റ് മുന്നില്‍ കണ്ട് വലിയ തോതില്‍ ഊഹക്കച്ചവടം നടന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 157.14 പോയിന്റ് ഉയര്‍ന്ന് 39,592.08 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 51 പോയിന്റ് ഉയര്‍ന്ന് 11,847.50 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍  1418 കമ്പനികളുടെ ഓഹരികളില്‍ നേട്ടവും, 1051 കമ്പനികളുടെ ഓഹരികളില്‍ നഷ്ടവും രേഖപ്പെടുത്തി. 

വേദാന്ത (4.40%), പവര്‍ഗ്രിഡ് കോര്‍പ് (3.99%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (3.78%), സണ്‍ ഫാര്‍മ്മ (3.55%), ഹിന്ദാല്‍കോ (2.89%) എ്ന്നീ കമ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ നേട്ടം  കൊയ്തത്. 

അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ നഷ്ടവും രേഖപ്പെടുത്തി. ബ്രിട്ടാനിയ (-2.66%), ഇന്ത്യാബുള്‍സ് എച്ച്എസ്ജി (-1.50%), ഇന്‍ഫോസിസ് (-1.19%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-1.02%), ഭാരതി എയര്‍ടെല്‍ (-0.87%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്.

വ്യാപാരത്തിലെ ആശയകുഴപ്പവും, സമ്മര്‍ദ്ദവും മൂലം ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപാടുകള്‍ നടന്നു. യെസ് ബാങ്ക് (823.85), ആക്‌സിസ് ബാങ്ക് (687.32), റിലയന്‍സ് ബാങ്ക് (685.76), ടാറ്റാ സ്റ്റീല്‍ (661.73), എച്ച്ഡിഎഫ്‌സി ബാങ്ക് (649.88) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.

 

Related Articles

© 2025 Financial Views. All Rights Reserved