
തുടര്‍ച്ചയായി നാലാം തവണയും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് വെട്ടിക്കുറച്ചിട്ടും ഓഹരി വിപണിയില്‍ വലിയ നേട്ടമൊന്നും പ്രകടമായില്ല, ഒമ്പത് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ആര്‍ബിഐ ഇന്ന് പ്രഖ്യാപിച്ചത്. ഇത്തവണ 35 ബേസിസ് പോയിന്റാണ് കുറവ് വരുത്തിയത്. 2010 ന് ശേഷം പ്രഖ്യാപിച്ച ഏറ്റവും കുറഞ്ഞ നിരക്കാണിത്. എന്നിട്ടും ഓഹരി വിപണിയില്‍ ഭീമമായ നഷ്ടമാണ് ഇന്നുണ്ടാക്കിയത്. യുഎസ്-ചൈനാ വ്യാപാര തര്‍ക്കവും, കേന്ദ്രസര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനങ്ങളിലുള്ള ആശയ കുഴപ്പവും, സമ്പന്നര്‍ക്ക് മേല്‍ കൂടുതല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുമെന്ന കേന്ദ്രസര്‍ക്കാറിന്റെ പ്രഖ്യാപനവുമാണ് ഓഹരി വിപണി ഇന്ന് നിലംപൊത്തിയത്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് മൂലമുള്ള രാഷ്ട്രീയ പ്രതിസന്ധിയും നിക്ഷേപകര്‍ക്കിടയില്‍ കൂടുതല്‍ ആശയ കുഴപ്പങ്ങള്‍ രൂപപ്പെടുന്നതിന് വഴിയൊരുക്കിയിട്ടുണ്ട്.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 286.35 പോയിന്റ് താഴ്ന്ന് 36,690.50 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 92.80 പോയിന്റ് താഴ്ന്ന് 10,855.50 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1107 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1348 കമ്പനികളുടെ ഓഹകിള്‍ നഷ്ടത്തിലുമാണുള്ളത്.
സീ എന്റര്‍ടെയ്ന്‍ (4.94%), സിപ്‌ല (3.63%), എച്ച്‌യുഎല്‍ (1.90%), യെസ് ബാങ്ക് (1.76%), ഹീറോ മോട്ടോകോര്‍പ് (1.49%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
എന്നാല്‍ വ്യാപാരത്തിലെ ആശയകുഴപ്പങ്ങള്‍ മൂലം ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്‍ഡ്യാബുള്‍സ് എച്ച്എസ്ജി (-13.35%), എം&എം (-5.67%), ടാറ്റാ സ്റ്റീല്‍ (-4.91%), ടാറ്റാ മോട്ടോര്‍സ് (-4.16%), ബിപിസിഎല്‍ (-4.11%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന വ്യാപാത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം ഭീമമായ നഷ്ടം രേഖപ്പെടുത്തിയത്.
അതേസമയം വിപണി രംഗത്ത് രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് കൂടുതല്‍ ഇടപാടുകളാണ് നടന്നത്. യെസ് ബാങ്ക് (1,488.77), റിലയന്‍സ് (1,285.48), എച്ച്ഡിഎഫ്‌സി ബാങ്ക് (1,023.70), ടൈറ്റാന്‍ കമ്പനി (923.94), എസ്ബിഐ (893.44) എന്നീ കമ്പനികളുടെ ഓഹരികളിലാണ് വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പം മൂലം കൂടുതല്‍ ഇടപാടുകള്‍ക്ക് വിധേയമായത്.