
യുഎസ്-ചൈനാ വ്യാപാര ചര്‍ച്ചകളില്‍ ഒത്തുതീര്‍പ്പുണ്ടാകില്ലെന്നും, വ്യാപാര തര്‍ക്കം വീണ്ടും വശളാകുമെന്ന ആശങ്കയില്‍ ഓഹരി വിപണിയില്‍ ഇന്ന് തകര്‍ച്ച നേരിട്ടു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 289.13 പോയിന്റ് താഴ്ന്ന് 37,397.24 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 103.80 പോയിന്റ് താഴ്ന്ന് 11,085.40 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. നിലവില്‍ 567 കമ്പനികളുടെ ഓഹരികളില്‍ നേട്ടവും, 1907 കമ്പനികളുടെ ഓഹരികളില്‍ നഷ്ടവും രേഖപ്പെടുത്തി. പിഎസ്‌യു, മെറ്റല്‍, ആട്ടോ,ഫാര്‍മ്മ, എഫ്എംസിജി, ഊര്‍ജം എന്നീ ഓഹരികളില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
ഭാരതി എയര്‍ടെല്‍ (3.35%), ടിസിഎസ് (2.31%), എച്ച്‌സിഎല്‍ ടെക് (0.80%), ഐടിസി (0.43%), എച്ച് യുഎല്‍ (0.39%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ നഷ്ടമാണ് രേഖപ്പെടുത്തിയത്. യെസ് ബാങ്ക് (-9.18%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-6.63%), ഇന്‍ഡ്യാ ബുള്‍സ് എച്ച്എസ്ജി (-6.40%), ഹീറോ മോട്ടോ കോര്‍പ്പ് (-6.06%), സണ്‍ പാര്‍മ്മ (-4.80%) എന്നീ കമ്പനികളുടെ ഓഹരികലാണ് ഇന്ന് ഭീമമായ നഷ്ടമണ്ടാക്കിയത്.
അതേസമയം വ്യാപാരത്തിലെ സമ്മര്‍ദ്ദം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നു. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (1,177.37), റിലയന്‍സ് (1,125.75), യെസ് ബാങ്ക് (1,040.96), എസിഐസിഐ ബാങ്ക് (1,004.55), ആക്‌സിസ് ബാങ്ക്് (997.78) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.