
ഈ ആഴ്ച്ചത്തെ ഏറ്റവും അവസാനത്തെ വ്യാപാര ദിനമായ ഇന്ന് ഓഹരി വിപണി നേരിയ നേട്ടത്തോടെ അവസാനിച്ചു. കഴഞ്ഞ നാല് വ്യാപര ദിനങ്ങളിലുണ്ടായ നഷ്ടം നികത്തിയാണ് ഇന്ന് ഓഹരി വിപണി നേരിയ നേട്ടത്തോടെ അവസാനിച്ചത്. കോര്‍പ്പറേറ്റ് നികുതിയുടെ പരിധി 30 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി കുറക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതരാമന്‍ രാജ്യസഭയില്‍ വ്യക്തമാക്കിയതാേടെയാണ് ഒാഹരി വിപണി ഇന്ന് നേരിയ നേട്ടത്തോടെ അവസാനിച്ചത്. ഇതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ സ്ഥിരതയുണ്ടാകുന്ന പ്രവണതയുണ്ടായി.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 51.81 പോയിന്റ് ഉയര്‍ന്ന് 37,882.79 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 32.10 പോയിന്റ് ഉയര്‍ന്ന് 11,284.30 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1296 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1173 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് അവസാനിച്ചത്.
യെസ് ബാങ്ക് (9.58%), ബജാജ് ഫിനാന്‍സ് (7.16%), ബജാജ് ഫിന്‍സെര്‍വ് (6.65%), എയ്ച്ചര്‍ മോട്ടോര്‍സ് (4.56%),ഹീറോ മോട്ടോകോര്‍പ്പ് (3.39%), എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
അതേസമയം വ്യാപാരത്തിലെ സമ്മര്‍ദ്ദം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ നഷ്ടം രേഖപ്പെടുത്തി. വേദാന്ത (-4.29%), ഐഒസി (-3.31%), റിലയന്‍സ് (-1.44%), ടെക് മഹീന്ദ്ര (-1.38%), ഒഎന്‍ജിസി (1.36%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
എന്നാല്‍ വ്യാപാരത്തിലെ സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് കൂടുതല്‍ ഇടപടുകള്‍ നടന്നു. ബജാജ് ഫൈനാന്‍സ് (2,267.28), യെസ് ബാങ്ക് (1,787.36), മാരുതി സുസൂക്കി (1,362.34), ടാറ്റാ മോട്ടോര്‍സ് (1,234.65), റിലയന്‍സ് (1,131.22) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് വ്യാപാരത്തിലെ ആശയകുഴപ്പം മൂലം കൂടുതല്‍ ഇടപാടുകള്‍ നടന്നത്.