
സമ്പന്നര്‍ക്ക് മേലുള്ള സര്‍ചാര്‍ജ് കൂടുതല്‍ ഈടാക്കുമെന്നും, ബജറ്റ് പ്രഖ്യാപനങ്ങളില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടുപോകില്ലെന്നും ധനമന്ത്രി നിര്‍മ്മല സീതാരമന്‍ ആവര്‍ത്തിച്ച് പറഞ്ഞതോടെ ഈ ആഴ്ച്ചത്തെ അദ്യ വ്യാപാര ദിനമായ ഇന്ന് ഓഹരി വിപണിയില്‍ നഷ്ടം നേരിട്ടു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 305.88 പോയിന്റ് താഴ്ന്ന് 38,031.13 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 82.10 പോയിന്റ് താഴ്ന്ന് 11,337.20 വ്യാപാരം അവസാനിച്ചത്. നിലവില്‍ 816 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1680 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. മെറ്റല്‍, ഫാര്‍മ്മ, എനര്‍ജി, ഐടി, ആട്ടോ എന്നീ ഓഹരികളിലൊക്കെ ഇന്ന് നഷ്ടം രേഖപ്പെടുത്തിയെനന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
യെസ് ബാങ്ക് (9.49%), വേദാന്ത (3.72%), ഇന്‍ഡ്യബുള്‍സ് എച്ച്എസ്ജി (3.30%), ഹിന്‍ഡാല്‍കോ (3.27%), സീ എന്റര്‍ടെയ്ന്‍ (3.14%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
അതേസമയം വ്യാപാരത്തില്‍ ഉയര്‍ന്നുവരുന്ന സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികള്‍ ഇന്ന് ഭീമമായ നഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബജാജ് ഫിന്‍സെര്‍വ് (-5.34%), എച്ച്ഡിഎഫ്‌സി (-5.6%), എയ്ച്ചര്‍ മോട്ടോര്‍സ് (-3.35%), എച്ച്ഡിഎഫ്‌സി ബാങ്ക് (-3.30%), കോട്ടക് മഹീന്ദ്രാ ബാങ്ക് (-2.98%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
എന്നാല്‍ വ്യാപാരത്തിലെ ആശയകുഴവും, രാഷ്ട്രീയ പ്രതിസന്ധിയും കാരണം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നു. യെസ് ബാങ്ക് (1,902.71), റിലയന്‍സ് (1,702.87), എച്ച്ഡിഎഫ്‌സി ബാങ്ക് (1,273.20) ഐസിഐസിഐ ബാങ്ക് (738.10) എന്നീ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നു.