
മുംബൈ: ആഗോള വിപണിയിലെ കനത്ത തകര്‍ച്ച രാജ്യത്തെ ഓഹരി സൂചികകളെയും ബാധിച്ചു. നിഫ്റ്റി 11,350 പോയന്റിന് താഴെയെത്തി. സെന്‍സെക്സില്‍ 633.76 പോയിന്റാണ് നഷ്ടം. 38,357.18ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 193.60 പോയിന്റ് താഴ്ന്ന് 11,333.90ലുമെത്തി. ബിഎസ്ഇയിലെ 1674 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1002 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. 177 ഓഹരികള്‍ക്ക് മാറ്റമില്ല.
ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, അദാനി പോര്‍ട്സ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. മാരുതി സുസുകി, സീ എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. ലോഹ വിഭാഗം സൂചിക മൂന്നുശതമാനം നഷ്ടത്തിലായി. ഫാര്‍മ, ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, ഊര്‍ജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ കനത്ത വില്പന സമ്മര്‍ദം നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് ഒരുതമാനവും സ്മോള്‍ക്യാപ് 1.7ശതമാനവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.