
ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 100.53 പോയിന്റ് തഴ്ന്ന് 38,132.88 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 38.30 പോയിന്റ് താഴ്ന്ന് 11,445 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1189 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും, 1524 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലുമാണുള്ളത്.
യെസ് ബാങ്ക് (5.81%), ഇന്‍ഡിസ്ലാന്‍ ബാങ്ക് (5.23%), ഇന്ത്യന്‍ ബ്യുള്‍ഡ്‌സ് എച്ച്എസ്ജി (2.84%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (2.19%), എസ്ബിഐ (1.75%) എന്നീ കമ്പനികളുടെ ഓഹരികളാണ് നേട്ടത്തിലെത്തിയത്.
അതേസമയം ചില കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലേക്ക് പോയി. എച്ച്പിസിഎല്‍ (-2.83%), എന്‍ടിപിസി (-2.70%), എയ്ച്ചര്‍ മോട്ടോര്‍സ് (-1.91%), ടാറ്റാ മോട്ടോര്‍സ് (-1.88%), ഭാരതി എയര്‍ടെല്‍ (-1.62%) എന്നീ കമ്പനികളുടെ ഓഹരികളാണ് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്.
അതേസമയം വ്യാപാരത്തിലെ ആയയകുഴപ്പം മൂലം ചില കമ്പനികളുടെ ഓഹരികള്‍ കൂടുതല്‍ ഇടപാടുകളും നടന്നു. യെസ് ബാങ്ക് (2,258.68), റിലയന്‍സ് (1,361.78), എസ്ബിഐ (1,110.33), ഇന്‍ഡസ്ലാന്‍ഡ് ബാങ്ക് (1,003.45), എച്ച്ഡിഎഫ്‌സി ബാങ്ക് (798.15) എന്നീ കമ്പനികളുടെ ഒാഹരികളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.