
ഓഹരി വിപണിയില്‍ ശക്തമായ വില്‍പ്പന സമ്മര്‍ദ്ദം തുടരുകയാണ്. മിഡ് ക്യാപ് ഓഹരികളിലും, ചില ബാങ്കിങ് മെറ്റല്‍ ഓഹരികളിലും വില്‍പ്പനകള്‍ തുടര്‍ന്നു. ബജറ്റിന് ശേഷം ഓഹരി വിപണിയില്‍ ഇപ്പോഴും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ല. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 173.78 പോയിന്റ് താഴ്ന്ന് 38,557.04 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 57 പോയിന്റ് താഴ്ന്ന് 11,498.90.ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.
യെസ് ബാങ്ക് (1.81%), കോള്‍ ഇന്ത്യ (1.63%), സണ്‍ ഫാര്‍മ്മ (1.50%), കോട്ടക് മഹീന്ദ്ര (0.89%), ഐസിഐസിഐ ബാങ്ക് (0.56%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നേട്ടമുണ്ടാക്കിയത്.
ബജാജ് ഫൈനാന്‍സ് (-4.83%), ഇന്‍ഡ്യാ ബുള്‍സ് എച്ച്എസ്ജി (-4%), ബിപിസിഎല്‍ (-2.92%), ടാറ്റാ സ്റ്റീല്‍ (-2.91%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (-2.84%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം രേഖപ്പെടുത്തിയത്.
അതേസമയം വ്യാപാരത്തിലെ ആശയ കുഴപ്പം മൂംലം ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നു. ടിസിഎസ് (1,337.33), ബജാജ് ഫിനാന്‍സ് (997.67), ഐസിഐസിഐ ബാങ്ക് (710.72), യെസ് ബാങ്ക് (704.70), റിലയന്‍സ് (702.64) എന്നീ കമ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.