
അമേരിക്ക ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന ഭീതി മൂലം ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 362.92 പോയിന്റ് ഉയര്‍ന്ന് 38600.34 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 114 പോയിന്റ് താഴ്ന്ന് 11598.30 ലെത്തിയാണ് ഇന്ന് വ്യാപരം അവസാനിച്ചത്. നിലവില്‍ 887 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1581 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് അവസാനിച്ചത്.
ബിപിസിഎല്‍ (2.52%), ടിസിഎസ് (1.21%), ഐടിസി(0.90%), ഭാരതി എയര്‍ടെല്‍ (0.60%), ബജാജ് ഫിന്‍സെര്‍വ് (0.57%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നേട്ടമുണ്ടായത്.
അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ നഷ്ടവും നേരിട്ടു. സീ എന്റര്‍ടെയ്ന്‍ (-5.75%), യെസ് ബാങ്ക് (-5.49%), ടൈറ്റാന്‍ കമ്പനി (-5.43%), ടാറ്റാ മോട്ടോര്‍സ് (-4.61%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (-3.93) എന്നീ കമ്പനി ഓഹരികളിലാണ് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്.
അതേസമയം അമേരിക്കയും, ചൈനയും തമ്മിലുള്ള ്‌വ്യാപാര തര്‍ക്കവും, രാഷ്ട്രീയ സമ്മര്‍ദ്ദവും, ആശയകുഴപ്പവും കാരണം ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപാടുകും നടന്നു. റിലയന്‍സ് (1,002.14), ഐസിഐസിഐ ബാങ്ക് (832.36), യെസ് ബാങ്ക് (822.56), എച്ച്ഡിഎഫ്‌സി ബാങ്ക് (800.09), ഇന്‍ഫോസിസ് (636.13) എന്നീ കമ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നു.