
ഓഹരി വിപണി ഇന്ന് നഷ്ടത്തോടെ അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 495.10 പോയിന്റ് താഴ്ന്ന് 38,645.18 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 158.30 പോയിന്റ് താഴ്ന്ന് 11,594.50 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 747 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1751 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
വിപ്രോ (1.21%), ഭാരതി എയര്‍ടെല്‍ (0.71%), ടെക് മഹിന്ദ്ര (0.62%), ഇന്‍ഫോസിസ് (0.56%), ടിസിഎസ് (0.53%) എന്നീ കമ്പനികളുടെ ഓഹരികളാണ് നേട്ടത്തിലെത്തിയത്.
അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ നഷ്ടവും നേരിട്ടു. ഇന്ത്യബുള്‍സ് എച്ച്എസ്ജി (-8.32%), യെസ് ബാങ്ക് (-6.82%), ബിപിസിഎല്‍ (-6.28%), ഇന്‍ഡസ് ലാന്‍ഡ് ബാങ്ക് (-4.15%), ഐഒസി (-4.07) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം നേരിട്ടത്.
എന്നാല്‍ വ്യാപാരത്തില്‍ നിലനില്‍ക്കുന്ന ആശയകുഴപ്പവും സമ്മര്‍ദ്ദവും കാരണം ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപാടുകളും നടന്നു. റിലയന്‍സ് (1,451.96), എച്ച്ഡിഎഫ്‌സി ബാങ്ക് (1,189.88), യെസ് ബാങ്ക് (892.98), ടാറ്റാ മോട്ടോര്‍സ് (711.18), എസ്ബിഐ (485.71) എന്നീ കമ്പനികളുടെ ഓഹരികളിലാണ് വ്യ്ാപാരത്തിലെ സമ്മര്‍ദ്ദം മൂലം കൂടുതല്‍ ഇടപാടുകള്‍ നടന്നത്.