
ഓഹരി വിപണി ഇന്ന് തകര്‍ച്ചയോടെ അവസാനിച്ചു. വിപണിയില്‍ ബാങ്കിങ്, മെറ്റല്‍, ഫാര്‍മ എന്നീ ഓഹരികളിലുണ്ടായ സമ്മര്‍ദ്ദമാണ് ഓഹരി വിപണിയില്‍ തകര്‍ച്ചയുണ്ടായത്. അഡ്വാന്‍സ് ടാക്‌സ് സംബന്ധമായ ഡാറ്റാ വിപണി പ്രതീക്ഷിക്കുന്നു. അവയൊക്കെ അടുത്തയാഴ്ച പുറത്തു വരും. രാജ്യം ഒരു മാന്ദ്യത്തിലൂടെ കടന്ന് പോകുന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 491.28 പോയിന്റ് താഴ്ന്ന് 38,960.79 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 148.40 പോയിന്റ് താഴ്ന്ന് 11,674.90 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.
നിലവില്‍ 685 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1847 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. യെസ് ബാങ്ക് (0.96%), സീ എന്റര്‍ടെയ്ന്‍മെന്റ് (-0.48%), വിപ്രോ (0.12%), കോള്‍ ഇന്ത്യ (0.06%), ഇന്‍ഫോസിസ് (00.1%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നേട്ടമുണ്ടാക്കിയത്.
പല കമ്പനികളുടെ ഒഹരികളില്‍ ഇന്ന് നഷ്ടം നേരിട്ടു. ടാറ്റാ സ്റ്റീല്‍ (-5.72%), ജെഎസ്ഡബ്ല്യു (-4.07%), ടാറ്റാ മോട്ടോര്‍സ് (-3.32%), വേദാന്ത (-3.24%), ആക്‌സിസ് ബാങ്ക് (-2.93%), എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം നേരിട്ടത്.
അതേസമയം വ്യാപാരത്തിലെ സമ്മര്‍ദ്ദം മൂലം പല കമ്പനികളുടെയും ഓഹരികളില്‍ ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നു. ഇന്‍ഡസ് ലാന്‍ഡ് ബാങ്ക് (1,030.03), യെസ് ബാങ്ക് ( 980.68), റിലയന്‍സ് (873.91), ആക്‌സിസ് ബാങ്ക് (789.46), റിലയന്‍സ് (873.91), എച്ച്ഡിഎഫ്‌സി ബാങ്ക് (775.55) എന്നീ കമ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.