
ഓഹരി വിപണി നേട്ടത്തോടെ അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെകസ് 369.80 പോയിന്റ് ഉയര്‍ന്ന് 39275.64 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 96.80 പോയിന്റ് ഉയര്‍ന്ന് 117887.20ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.
ഇന്‍ഡുസ്‌ലാന്‍ഡ് ബാങ്ക് (3.79%), ഐസിഐസിഐ ബാങ്ക് (3.63%), ടൈറ്റാന്‍ കമ്പനി ((2.74%), ഒഎന്‍ജിസി (2.56%), അദാനി പോര്‍ട്‌സ് (2.22%) എന്നീ കമ്പനികളുടെ ഓഹരികളാണ് നേട്ടത്തിലെത്തിയത്.
അതേസമയം ചില കമ്പനികളുടെ ഓഹരി വിപണിയില്‍ നഷ്ടവും നേരിട്ടു. വിപ്രോ (-2.36%), സിപ്ല (-1.23%), ഗെയ്ല്‍ (-0.69%), പവര്‍ ഗ്രിഡ് കോര്‍പ് (-0.61%), ടാറ്റാ മോട്ടോര്‍സ് (0.54%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം നേരിട്ടത്.
അതേസമയം വ്യാപാരത്തിലെ സമ്മര്‍ദ്ദം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ സമ്മര്‍ദ്ദവും ഉണ്ടാക്കി. കോള്‍ ഇന്ത്യ (1,794.31) ടിസിഎസ് (1,230.46), റിലയന്‍സ് (1,066.47), ഐസിഐസിഐ ബാങ്ക് (996.65), ടാറ്റാ മോട്ടോര്‍സ് (960.12) എന്നീ കമ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.