
കൊറോണ വൈറസിന്റെ ആഘാതത്തില്‍ ഇന്ന് ഓഹരി വിപണി നഷ്ടത്തിലേക്ക് വഴുതി വീണു. ചൈനയ്ക്ക് പുറത്ത് കൊറോണ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ അവസാനിച്ചത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് ഇന്ന് 143.30 പോയിന്റ് താഴ്ന്ന് 39745.66 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 45.20 പോയിന്റ് താഴ്ന്ന് 11633.30 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 842 കമ്പനികളുടെ ഓഹരികള്‍ നേ്ട്ടത്തിലും, 1549 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
സണ്‍ഫാര്‍മ്മ (3.68%), ഭാരതി ഇന്‍ഫ്രാടെല്‍ (1.99%), ടൈറ്റാന്‍ കമ്പനി (1.82%), ഗ്രാസിം (1.43%), കോ്ട്ടക് മഹീന്ദ്ര (0.98%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പിനകളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. വിപ്രോ (-3.46%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (-3.34%), ഒഎന്‍ജിസി (-2.56%), ഐഒസി (-2.56%), ഐഒസി (-2.49) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് (1,587.85), എസ്ബിഐ (1,513.49), ഐസിഐസിഐ ബാങ്ക് (1,356.15), എച്ച്ഡിഎഫ്‌സി ബാങ്ക് (1,238.74), മാരുതി സുസൂക്കി (938.5) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.