
മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടം സൂചികകള്‍ തിരിച്ചുപിടിച്ചു. ബാങ്ക്, ഫാര്‍മ ഓഹരികളുടെ കരുത്തില്‍ നിഫ്റ്റി 11,850ന് മുകളിലെത്തി. 376.60 പോയിന്റാണ് സെന്‍സെക്സിലെ നേട്ടം. 40,522.10ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 121.60 പോയിന്റ് ഉയര്‍ന്ന് 11,889.40ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1249 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1354 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 178 ഓഹരികള്‍ക്ക് മാറ്റമില്ല. ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിലാണ് സൂചികകള്‍ കരുത്തുകാട്ടിയത്.
കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ് ലെ, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ കമ്പനികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടിസിഎസ്, ഇന്‍ഫോസിസ്, ഒഎന്‍ജിസി, വിപ്രോ, ഗെയില്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഐടി, പൊതുമേഖല ബാങ്ക് എന്നിവ ഒഴികെയുള്ള സൂചികകള്‍ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.