
ഓഹരി വിപണി ഇന്ന് നേട്ടത്തില്‍ അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് അഞ്ച് മാസത്തിനിടെ റെക്കോര്‍ഡ് നേട്ടത്തിലാണ് അവസാനിച്ചത്. ആഗോള മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ്വ് പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറവ് വരുത്തിയതോടെയാണ് ഇന്ത്യന്‍ ഓഹരി വിപണിയിലും നേട്ടം പ്രകടമായത്. ഫെഡറല്‍ റിസര്‍വ്വ് പലിശ നിരക്കുകള്‍ കുറച്ചുവന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഇന്ത്യന്‍ ഓഹരി വിപണിയും ഇന്ന് കുതിച്ചുയര്‍ന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 77.18 പോയിന്റ് ഉയര്‍ന്ന് 40,129.05 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 33.40 പോയിന്റ് ഉയര്‍ന്ന് 11,877.50 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.
യെസ് ബാങ്ക് (23.94%). സീ എന്റര്‍ടെയ്ന്‍ (10.82%), സെ്ബിഐ (7.76%), ഗ്രാസിം (4.60%), ഇന്‍ഫോസിസ് (3.78%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം വിപണിയില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളിുടെ ഓഹരിയില്‍ ഇന്ന് നഷ്ടവും രേഖപ്പെടുത്തി. ജെഎസ്ഡബ്ല്യു സ്റ്റീല്‍ (-2.73%), ടെക് മഹീന്ദ്ര (-2.04%), ടാറ്റാ സ്റ്റീല്‍ (-1.92%), ഐസിഐസിഐ ബാങ്ക് (-1.72%), എം&എം (-1.64%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നത്. യെസ് ബാങ്ക് (5,890.59), എസ്ബിഐ (4,012.62), ഇന്‍ഫോസിസ് (1,878.86), ടാറ്റാ മോട്ടോര്‍സ് (1,446.24), റിലയന്‍സ് (1,302.80) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നിട്ടുള്ളത്.