
മുംബൈ: തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി ഒരുവേള 11,400 കടന്നു. സെന്‍സെക്സ് 477.54 പോയിന്റ് നേട്ടത്തില്‍ 38,528.32 ലും നിഫ്റ്റി 138.30 പോയിന്റ് ഉയര്‍ന്ന് 11,385.40 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1860 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 886 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 132 ഓഹരികള്‍ക്ക് മാറ്റമില്ല.
ഗ്രാസിം, അള്‍ട്രടെക് സിമെന്റ്, കൊട്ടക് മഹിന്ദ്ര ബാങ്ക്, സീ എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബിപിസിഎല്‍, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, സിപ്ല, ഐഒസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഫാര്‍മ സെക്ടറിലെ നേരിട നഷ്ടം മാറ്റിനിര്‍ത്തിയാല്‍ മറ്റ് സൂചികകളെല്ലാം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനം നേട്ടമുണ്ടാക്കി.