
മുംബൈ: തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി വിപണി മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. വാഹനം, ഐടി വിഭാഗം ഓഹരികളിലെ നേട്ടമാണ് സൂചികകള്‍ക്ക് കരുത്തായത്. സെന്‍സെക്സ് 429.25 പോയിന്റ് നേട്ടത്തില്‍ 35,843.70 ലും നിഫ്റ്റി 121.70 പോയിന്റ് ഉയര്‍ന്ന് 10,551.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1683 ഓഹരികള്‍ നേട്ടത്തിലും 1039 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 125 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. എംആന്‍ഡ്എം, ഹീറോ മോട്ടോര്‍കോര്‍പ്, ടൈറ്റാന്‍ കമ്പനി, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ആക്സിസ് ബാങ്ക്, വേദാന്ത, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സീ എന്റര്‍ടെയ്ന്‍മെന്റ്, യുപിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക് സൂചിക ഒഴികെയുള്ളവ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി.