
കോബ്രാ പോസ്റ്റില്‍ പ്രതിപാദിപ്പിക്കപ്പെട്ട ദിവാന്‍ ഹൗസിങ് ഫിനാന്‍സ് കമ്പനിയുടെ പ്രവര്‍ത്തന രീതി ഇന്ത്യന്‍ ബാങ്കിങിലെ അടുത്ത വലിയ കിട്ടാക്കട പ്രതിസന്ധിയിലേക്ക് നയിക്കുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ആര്‍ബിഐ നിയന്ത്രണമുള്ളത് മൂലം കൊമേഴ്ഷ്യല്‍ ബാങ്കുകള്‍ക്ക് റിയല്‍എസ്റ്റേറ്റ് മേഖലയ്ക്ക് വന്‍ തുകകള്‍ കടം നല്‍കുന്നതിന് തടസ്സങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഷാഡോ ബാങ്കിങ് വമ്പന്‍മാരായ ഐല്‍ ആന്‍ഡ് എഫ്എസ് പോലെയുള്ള കമ്പനികള്‍ ഡീഫോള്‍ട്ട ഗ്രേഡുള്ള ബില്‍ഡര്‍മാരുടെ പോലും കൊമേഴ്ഷ്യല്‍ പേപ്പര്‍, ബ്രിഡ്ജ് ഫിനാന്‍സിങ്, ഡിബന്‍ജറുകളില്‍ ഉയര്‍ന്ന പലിശ കിട്ടുന്നത് കൊണ്ട് വ്യാപകമായി നിക്ഷേപിച്ചിരുന്നു. ഇവര്‍ ബിള്‍ഡര്‍മാരുടെ പ്രൊജക്ടുകളില്‍ 50 ശതമാനത്തിന് മുകളില്‍ എക്‌സ്‌പോഷര്‍ (ബാധ്യത)ഉള്ളവരായിരുന്നു. ഇത് കൂടാതെ ഫ്‌ളാറ്റ് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് വരുമാന പരിധി നോക്കാതെ ഹോംലോണ്‍, ഹൗസിങ് ലോണ്‍ എന്നിവയും കൊടുത്തിരുന്നു.
റിയല്‍എസ്‌റ്റേറ്റ് മേഖലയിലെ മാന്ദ്യം മൂലം പ്രൊജക്ടുകളൊന്നും പൂര്‍ത്തിയാക്കാനാവാതെ കടക്കെണിയല്‍ പെട്ട റിയല്‍എസ്റ്റേറ്റ് കമ്പനികള്‍ ബാങ്കുകള്‍ക്ക് കൊടുക്കാനുള്ള കിട്ടാക്കടം മൂലം ആസ്തികള്‍ മരവിപ്പിച്ച അവസ്ഥയിലാണ്. നിയമ കുരുക്കില്‍ നിര്‍മാണം നിലച്ച ഈ കമ്പനികള്‍ ഒട്ടുമുക്കാലും ലിക്കിഡേഷന്‍ മുന്നില്‍ കാണുന്നു. ഇങ്ങനെയുള്ള കി്ട്ടാക്കടം ബാങ്കുകള്‍ക്ക് തന്നെ ഏകദേശം 3.50 ലക്ഷം കോടി ഉണ്ടാകുമെന്ന് റെയ്റ്റിങ് ഏജന്‍സിയായ ക്രിസില്‍ അഭിപ്രായപ്പെടുന്നു. മേല്‍പറഞ്ഞ ഷാഡോബാങ്കിങില്‍ ഇതിന്റെ ഇരട്ടിയോളം ബാധ്യത ഈ കമ്പനികള്‍ക്ക് ഉണ്ടെന്നും ധനകാര്യ വൃത്തങ്ങള്‍ സൂചന തരുന്നു. മാര്‍ച്ചില്‍ തീരുന്ന ധനകാര്യ വര്‍ഷത്തെ ബാലന്‍സ്ഷീറ്റ് ഓഡിറ്റ് ചെയ്യുമ്പോള്‍ ബാങ്കുകള്‍ ഈ കിട്ടാക്കടം വകയിരുത്തേണ്ടി വരും. അത് അടുത്ത ബാങ്കിങ് ക്രൈസിസ് ഉണ്ടാക്കുമെന്നും, അമേരിക്കയിലേത് പോലെ സബ്‌പ്രൈം ക്രൈസിസ് ഇന്ത്യയിലുണ്ടാക്കാമെന്നും അന്താരാഷ്ട്ര ബാങ്കിങ് അനലിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.
റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഏറ്റവും കമ്പനിയായ ഡിഎല്‍എഫ്, എച്ച്ഡിഐല്‍, സഹാറ,യൂണീടെക് ഇവയൊക്കെ ലിക്ക്വിഡേറ്റ് ചെയ്യണമെന്ന് ക്രെഡിറ്റേഴ്‌സ് എന്‍സിഎല്‍ടി(നാഷണല്‍ കമ്പനി ലോ ട്രെബ്യൂണല്‍) ഹരജി നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ ഏതാണ്ട് എല്ലാ ബില്‍ഡറുകള്‍ക്കും ക്രിസില്‍ നല്‍കിയരിക്കിുന്ന റേറ്റ്ങ് നെഗറ്റീവാണ്. അത് കൊണ്ട് ഇവയ്‌ക്കൊന്നും ബാങ്കുകള്‍ ലോണ്‍ കൊടുക്കാനും ആകില്ല.