റിയല്‍ എസ്റ്റേറ്റ് ഇന്‍വസ്റ്റ്‌മെന്റ് ട്രസ്റ്റ് (ആര്‍ഇഐടി,REIT) എന്ന നൂതന റിയല്‍ എസ്റ്റേറ്റ് നിക്ഷേപ അവസരം ഇനി ഇന്ത്യക്കാരിലെ ചെറുകിട നിക്ഷേപകര്‍ക്കും തുറന്നു കിട്ടുന്നു

March 16, 2019 |
|
Investments

                  റിയല്‍ എസ്റ്റേറ്റ് ഇന്‍വസ്റ്റ്‌മെന്റ് ട്രസ്റ്റ് (ആര്‍ഇഐടി,REIT) എന്ന നൂതന റിയല്‍ എസ്റ്റേറ്റ് നിക്ഷേപ അവസരം ഇനി ഇന്ത്യക്കാരിലെ ചെറുകിട നിക്ഷേപകര്‍ക്കും തുറന്നു കിട്ടുന്നു

നിക്ഷേപകര്‍ക്ക് പൊതുവായി രണ്ട് മേഖലകളിലാണ് അവസരമുള്ളത്. Debt , Equity ഉം. Debt (ഗവണ്‍മെന്റ് സെക്യൂരിറ്റി മുതല്‍ സ്വകാര്യ ബിസിനസുകള്‍ മൂലധനത്തിന് വേണ്ടി കടം വാങ്ങുന്നത്) ഉള്‍പ്പടെ  ധാരാളം ഉത്പന്നങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ച പലിശ നിരക്കില്‍ നിക്ഷേപകര്‍ക്ക് അവരുടെ കരുതല്‍ ധനം നിക്ഷേപിക്കാനായി അവസരം തരുന്നു. അവയില്‍ ചിലത് നികുതി ഇളവ് നേടാനും ഉപയോഗിക്കാം. 

Securied debentures, unsecured debentures, corporate deposits. commercial papers, bonds, EPF, PPF, national saving scheme, ആര്‍ബിഐ ബോണ്ട്, hudco,NHAI, REC, ഇങ്ങനെ ധാരാളം ഫിക്‌സഡ് റിട്ടേണ്‍ Debt insruments സുപരിചിതമായ ബാങ്ക് ഡിപ്പോസിറ്റുകള്‍ കൂടാതെ  നിലവിലുണ്ട്. inflation adjusted ആയി നോക്കിയാല്‍ ഇവയൊന്നും യഥാര്‍ത്ഥത്തില്‍ നിക്ഷേപകര്‍ക്ക് നേട്ടമൊന്നും നല്‍കുന്നില്ല. ഇവയെ  കൂടാതെ മറ്റൊരു നിക്ഷേപ മാര്‍ഗമായ Equity (ഓഹരി) നഷ്ട സാധ്യത ഏറിയതും വളരെ  മികച്ച നിക്ഷേപകന് മാത്രം ലാഭം കിട്ടുന്ന നിക്ഷേപ മാര്‍ഗവുമാണ്. ഓഹരി നിക്ഷേപകന് ലാഭം ഉറപ്പില്ലെന്ന് മാത്രമല്ല നിക്ഷേപിച്ച മൂലധനം പൂര്‍ണമായും നഷ്ടമാകാനും സാധ്യതയുണ്ട്. അതുകൊണ്ട് ചെറുകിട നിക്ഷേപകര്‍ ഇപ്പോള്‍ ഒഹരിയില്‍ നിക്ഷേപിക്കുന്നത് പ്രൊഫഷണലായ ഫണ്ട് മാനേജറുള്ള അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ മ്യൂചല്‍ ഫണ്ടുകളിലാണ്. അവയും വിപണിയുടെ അതേ നഷ്ട സാധ്യത ഉള്ളവ തന്നെയാണ്. 

ഇവയെ കൂടാതെ പരമ്പാരഗതമായി പിന്തുടരുന്ന നിക്ഷേപ മാര്‍ഗമായ സ്വര്‍ണം, വെള്ളി തുടങ്ങിയ precious metals bullion, റിയല്‍ എസ്‌റ്റേറ്റ് എന്നിവയും വന്‍കിട നിക്ഷേപകര്‍ Risk അനുപാതം, Diversification of portfolio  എന്നിവ ലക്ഷ്യമാക്കി നടത്തുന്നു.  ഇന്ത്യയിലെ ചെറുകിട നിക്ഷേപകര്‍ക്ക് അപ്രാപ്യമായ നിക്ഷേപ അവസരമായിരുന്നു Urban commercial real estate. അതിന് കാരണം നിക്ഷേപകര്‍ക്ക് അവരുടെ ചെറിയ തുക കൊണ്ട് വില ഉയരുന്ന നഗരഭൂമി വാങ്ങുവാന്‍ തികയാത്തതും, Geographical constraints എന്നിവയാണ്. ഉദാഹരണത്തിന് ബാഗ്ലൂരിലേയോ നവീ മൂംബൈയിലെയോ  ഏതെങ്കിലും ഭാഗത്ത് പുതിയ എന്തെങ്കിലും വികസനം മൂലമോ സ്മാര്‍ട് സിറ്റികള്‍ രൂപം കൊടുക്കുന്നതു കൊണ്ടോ ഉണ്ടാകുന്ന കൊമേഴ്ഷ്യല്‍ റിയല്‍ എസ്‌റ്റേറ്റിന്റെ വിലക്കയറ്റം  കേരളത്തിലെ ചെറുകിട നിക്ഷേപകന് ഇതുവരെ ഒരു രീതിയിലും capitalize ചെയ്യുവാന്‍ കഴിഞ്ഞിരുന്നില്ല. അതിനുള്ള അവസരമാണ് ഓഹരിയിലെ മ്യൂചല്‍ ഫണ്ട് മാതൃകയിലുള്ള REIT. 

എന്താണ് റീറ്റ് (REIT) 

റീറ്റ് എന്നത് ചുരുക്കി പറഞ്ഞാല്‍ കുറേ ചെറുകിട നിക്ഷേപകര്‍ സെബിയുടെ അംഗീകൃത റീറ്റ് ലൈസന്‍സുള്ള ഒരു പ്രൊഫഷണല്‍ റിയല്‍ എസ്റ്റേറ്റ് ഫണ്ട് മാനേജറിലൂടെ കൊമേഴ്ഷ്യല്‍ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുന്ന പരിപാടിയാണ്. ഇതിനായി SEBI (Real estate investment trust regulation act 2014) പാസാക്കി. ഈ നിയമത്തിലൂടെ ഒരു റിയല്‍ എസ്റ്റേറ്റ് ഡിവലപര്‍ക്ക് റീറ്റ് ലൈസന്‍സ് എടുത്ത് ഒരു പദ്ധതി SPV ആയി ചെറുകിട നിക്ഷേപകരില്‍ നിന്നും DRHP വഴി പബ്ലിക് ഇഷ്യവിലൂടെ നിക്ഷേപം സമാഹരിക്കാം. ഇങ്ങനെ സാമഹരിക്കുന്ന നിക്ഷേപം ഒരു ട്രസ്റ്റി അക്കൗണ്ടിലൂടെ ഉപയോഗിക്കാം. ഇന്ത്യയില്‍ ഇപ്പോള്‍ കൊമേഴ്ഷ്യല്‍ റിയല്‍ എസ്‌റ്റേറ്റിന് മാത്രമാണ് റീറ്റ് തുടങ്ങാനാവുന്നത്. കൂടാതെ  80 ശതമാനം നിര്‍മ്മാണം പൂര്‍ണമാക്കിയ പദ്ധതികളില്‍ മാത്രമേ വിനിയോഗിക്കാവൂ എന്ന് നിബന്ധനയുണ്ട്. കൂടാതെ നിക്ഷേപകര്‍ക്ക് സ്ഥിരമായി ലാഭവിഹിതം ഉറപ്പാക്കാന്‍ ബാക്കി 20 ശതമാനം കണ്‍സട്രക്ഷന്‍ നടക്കുന്ന പ്രോജക്ടുകളിലും ഓഹരികള്‍ മണി മാര്‍ക്കറ്റ് ഇന്‍സുട്രമെന്റ്‌സ്, കറന്‍സി ബോണ്ടുകള്‍, കൊമേഴ്ഷ്യല്‍ പേപ്പറുകള്‍ എന്നിവയിലും നിക്ഷേപിക്കാന്‍ അനുവദിക്കുന്നു. ഇങ്ങനെ റീറ്റ് ഉണ്ടാക്കുന്ന ലാഭത്തിന്റെ 90 ശതമാനം വര്‍ഷത്തില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും വിതരണം ചെയ്യണമെന്നും വ്യവസ്ഥയുണ്ട്. ട്രസ്റ്റിയുടെ  നിരീക്ഷണവും ക്രെഡിറ്റ് റെയ്റ്റിങ് ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളും താരതമ്യേന സുതാര്യമായ അക്കൗണ്ടിങ് മൂലം റീറ്റുകള്‍ ഭാവിയിലെ ഒരു വലിയ നിക്ഷേപ മേഖലയായി ഉയര്‍ന്നുവരുമെന്ന് ഉറപ്പാണ്. 

ഇന്ത്യയില്‍ കള്ളപ്പണത്താല്‍ നിയന്ത്രിതമായ റിയല്‍ എസ്റ്റേറ്റ് മേഖല ബാങ്കുകള്‍ക്കും ചെറുകിട നിക്ഷേപകര്‍ക്കും അവരുടെ സേവിങ്‌സ് കൈകാര്യം ചെയ്യുന്ന പ്രൊവിഡന്റ് ഫണ്ട്, മ്യൂചല്‍ ഫണ്ട്, പെന്‍ഷന്‍ ഫണ്ട്, ഇന്‍ഷുറന്‍സ് മേഖലകള്‍ക്ക് അപ്രാപ്യമായിരുന്നു. ഇപ്പോള്‍ ഏകദേശം 60 ബില്യണ്‍ ഡോളര്‍ വലിപ്പമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കൊമേഴ്ഷ്യല്‍ റെന്റല്‍ ബിസിനസ് പൂര്‍ണമായും Unorganized ആണ്. സുതാര്യത ഇല്ലായ്മ മൂലം വലിയ ധനകാര്യ സ്ഥാപനങ്ങള്‍ റെന്റല്‍ ബിസിനസില്‍ താത്പര്യമുണ്ടെങ്കിലും റിസ്‌ക് മൂലം അവസരം ഉപയോഗപ്പെടുത്തുന്നില്ല. അടുത്ത ഘട്ടത്തില്‍ സെബി റെന്റല്‍ റീറ്റുകളും നിക്ഷേപകര്‍ക്ക് തുറന്നുകൊടക്കും. അപ്പോള്‍ ഹോട്ടലുകള്‍, ഹോസ്പിറ്റലുകള്‍, വൃദ്ധ സദനങ്ങള്‍ ടെക്‌നോ പാര്‍ക്കുകള്‍, ഗോഡൗണുകള്‍, കണ്‍വെന്‍ഷണല്‍ സെന്റര്‍ പോലെയുള്ളവ ഡവലപ് ചെയ്തതിന് ശേഷം റീറ്റുകള്‍ക്ക് കൈമാറാന്‍ റിയല്‍ എസ്റ്റേറ്റ് ഡിവലപേഴ്‌സിന് സാധിക്കും. ചെറുകിട നിക്ഷേപകര്‍ക്ക് റെന്റല്‍ ബിസിനസില്‍ അധിഷ്ടിതമായ റീറ്റുകളില്‍ അവരുടെ ചെറിയ നിക്ഷേപം നടത്തി സ്ഥിര വരുമാനം നേടാനുമാകും. 

ഇന്ത്യയില്‍ ഇപ്പോള്‍ റീറ്റില്‍ ഉള്ള ഏറ്റവും ചെറിയ നിക്ഷേപം ചെറുകിട നിക്ഷേപകര്‍ക്ക് രണ്ട് ലക്ഷമാണ് പരിധി.  ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വിഘാതമായി നില്‍ക്കുന്ന ധാരാളം നികുതി ബാധ്യതകള്‍ ഒഴിവാക്കുമെന്നും സൂചനയുണ്ട്. ഇന്നത്തെ  സാഹചര്യത്തില്‍ നിക്ഷേപകര്‍ക്ക്  8 മുതല്‍ 15 ശതമാനം വരെ ലാഭം പ്രതീക്ഷിക്കാവുന്ന രീതിയിലാണ് റീറ്റുകള്‍ സൂചിപ്പിക്കുന്നത്. 

ഇന്ത്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്‌സ്‌ചെയ്ഞ്ചുകളില്‍ ലിസ്റ്റു ചെയ്യുന്ന റീറ്റ്  Embassy offiice park REIT 2019 മാര്‍ച്ച് 19ന് നിക്ഷേപകര്‍ക്ക് മുന്‍പിലെത്തുകയാണ്. ഓരോ യൂണിറ്റിനും 299-300 ബാന്‍ഡില്‍ ഓഫര്‍ ചെയ്യുന്ന ഇഷ്യൂവില്‍ നിക്ഷേപകര്‍ക്ക് ഏറ്റവും കുറഞ്ഞത് 800 യൂണിറ്റും തുടര്‍ന്ന് 400കളുടെ ഗുണിതമാായും അപേക്ഷിക്കം. ഇങ്ങള്‍ 4750 കോടി രൂപ റീറ്റിലൂടെ സമാഹരിക്കുന്ന എംബസി ഗ്രൂപ്പ് അവരുടെ മുംബൈ, ബാഗ്ലൂര്‍, പൂനെ, നോയിഡ എന്നിവടങ്ങളിലെ 33 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റ്, കൊമേഴ്ഷ്യല്‍ സ്‌പെയ്‌സ് നിര്‍മ്മിച്ച വകയിലുള്ള കടം വീട്ടാനുമാണ് ഉപയോഗിക്കുന്നത്. ഈ ധനകാര്യ വര്‍ഷം മാര്‍ച്ച് 31 വരെ എംബസി റീറ്റ് 260 കോടി രൂപ ലാഭം ഉണ്ടായിരുന്നു. ഈ ഇഷ്യുവിലെ 75 ശതമാനം ഇന്‍സിസ്റ്റ്യൂഷണല്‍ നിക്ഷേപകര്‍ക്കും 25 ശതമാനം ചെറുകിട നിക്ഷേപകരെയും ഉള്‍ക്കൊള്ളുന്ന നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വസ്റ്റര്‍ക്കും നീക്കിവെച്ചിരിക്കുന്നു. 

എംബസി ഗ്രൂപ്പ് മുംബൈയിലെ പ്രശസ്തനായ ജിത്തു വിര്‍വാനി സ്ഥാപിച്ചതാണ്. ഇപ്പോള്‍ വിപണിയിലുള്ള റീറ്റ് അമേരിക്കയിലെ പ്രശസ്തമായ നിക്ഷേപക സ്ഥാപനമായ Black stone ഗ്രൂപ്പും എംബസി ഗ്രൂപ്പും ചേര്‍ന്നുള്ള സംരംഭമാണ്. ഇതില്‍ വന്‍കിട ഫണ്ടുകളായ fidelity, morgan stanley, city group, wells fargo, sumitomo trust, lock hed martin employee retirement fund, development bank of singapore എന്നിവ കൂടാതെ ഇന്ത്യയിലെ  വന്‍കിട ഓഹരി നിക്ഷേപകനായ രാധാകൃഷണ ധമാനിയും നിക്ഷേപിക്കുന്നു. 

 

Related Articles

© 2024 Financial Views. All Rights Reserved