ഫിബ്രുവരിയിലെ വിദേശ നിക്ഷേപം 5,322 കോടി രൂപ

February 18, 2019 |
|
Investments

                  ഫിബ്രുവരിയിലെ വിദേശ നിക്ഷേപം 5,322 കോടി രൂപ

ന്യൂഡല്‍ഹി: 2019 ഫിബ്രുവരി മാസം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെ ഇന്ത്യന്‍ ഓഹരി വിപണിയിലെ വിദേശ നിക്ഷേപത്തില്‍ വന്‍ കുതിപ്പെന്ന് റിപ്പോര്‍ട്ട്. ഈ മാസം 5322 കോടി രൂപയുടെ നിക്ഷേപം ഇന്ത്യയില്‍ എത്തി . ഇടക്കാല ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഇതിന് സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍ . ജനുവരി മാസത്തില്‍ 5264 കോടി രൂപ മാത്രമാണ് വിദേശ നിക്ഷേപത്തിലൂടെ എത്തിയത്. ഇതേ കാലയളവില്‍ വിദേശ നിക്ഷകര്‍ 248 കോടി രൂപ ബോണ്ടായി നല്‍കിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യിയില്‍ നിക്ഷേപം ഒഴുകിയെത്തുന്നത് സാമ്പത്തിക വളര്‍ച്ചയുടെ സൂചനയായിട്ടാണ് കരുതാനാവുക. 

അതേസമയം പൊതുതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ വിപണിയില്‍ വിദേശ നിക്ഷേപകര്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ ഒന്നടങ്കം വിലിയിരുത്തുന്നുണ്ട്. വിദേശ നിക്ഷപകര്‍ വിപണിയിലെ വാര്‍ത്തകളെ ഉള്‍ക്കൊള്ളുന്നതിന്റെ സൂചനയാണിത്. കേന്ദ്രസര്‍ക്കാറിന്റെ ഇടക്കാല ബജറ്റുകള്‍ നിക്ഷേപകര്‍ക്ക് പോസറ്റീവ് മനോഭാവം വളര്‍ത്തുന്നതിന് ഇടയാക്കിയെന്നാണ് റിപ്പോര്‍ട്ട്.

 

 

Related Articles

© 2025 Financial Views. All Rights Reserved