
ന്യൂഡല്‍ഹി: സൗദി അരാംകോയും റിലയന്‍സ് ഇന്‍ഡസ്ട്രീസും ചര്‍ച്ച നടത്തി. ഇരുവിഭാഗം കമ്പനികളും നിക്ഷേപത്തിന് ധാരണയായെന്നാണ് സൂചന.ഇന്ത്യയില്‍ നിക്ഷേപ സാധ്യത കണ്ടുകൊണ്ടാണ് അരാംകോ ഇന്ത്യയിലെത്തിയത്. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് അമിന്‍ അല്‍ നാസര്‍ ഇന്ത്യയിലെത്തിയത്. കഴിഞ്ഞ ഏപ്രിലില്‍ പൊതുമേഖലാ എണ്ണ കമ്പനിയില്‍ 44 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് സൗദിയിലെ പ്രമുഖ കമ്പനിയായ അരാംകോ ഒപ്പുവെച്ചത്. ഇപ്പോള്‍ ഇതിനേക്കാള്‍ വലിയ നിക്ഷേപ സാധ്യതകള്‍ക്ക് വഴിയൊരുക്കുകയാണ് സൗദിയിലെ പ്രമുഖ എണ്ണ കമ്പനിയായ അരോംകയുടെ പ്രധാന ലക്ഷ്യം. അതേസമയം സ്വകാര്യ എണ്ണ കമ്പനിക്ക് നിക്ഷേപത്തിന് വഴിയൊരുക്കിയത് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാനും സാധ്യതയുണ്ട്.
റിലയന്‍സ് ഇന്‍സ്ട്രീസിന് കീഴിലുള്ള റിഫൈനിംഗ് രാജ്യത്തെ ഏറ്റവും വലിയ പെട്രോകെമിക്കല്‍ കമ്പനിയായ ആര്‍എലിന് പ്രതിര്‍ഷം 14 ലക്ഷം ബാല്‍ ക്രൂഡോയില്‍ ശുദ്ധീകരിക്കാനുള്ള ശേഷിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അരാംകോയുമായി റിലയന്‍സ് ധാരണയിലെത്തിയാല്‍ റിലയന്‍സിന്റെ എണ്ണസംഭരണ ശേഷി വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. എഷ്യന്‍ രാജ്യങ്ങളിലെ ക്രൂഡ് ഓയില്‍ രംഗത്തെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കുകയാണ് സൗദി അറേബ്യന്‍ കമ്പനിയായ അരാംകോ ഈ നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നത്.