
ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 323.71 പോയിന്റ് താഴ്ന്ന് 38,276.63 ലെത്തിയാണ് ഇന്ന് വ്യാപാരം അവാസനിച്ചത്.ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 100.35 പോയിന്റ് താഴ്ന്ന് 11,497.90 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്.
എച്ച്‌യുഎല്‍ (1.71%), വിപ്രോ (1.03%), ലാര്‍സെന്‍ (1.03%), ഒഎന്‍ജിസി (0.91%), ഇന്‍ഫോസിസ് (0.86%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നേട്ടമുണ്ടാക്കിയത്.
അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ നഷ്ടവും നേരിട്ടു. സീ എന്റര്‍ടെയ്ന്‍ (-4.80), ടാറ്റാ മോട്ടോര്‍സ് (-4.43%), ഐസിഐസിഐ ബാങ്ക് (-3.69%), റിലയന്‍സ് (-2.99%), ബിപിസിഎല്‍ (-2.95%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം നേരിട്ടത്.
അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ വ്യാപാരത്തിലെ ആശയകുഴപ്പവും സമ്മര്‍ദ്ദവും മൂലം കൂടുതല്‍ ഇടപാടുകളും നടന്നു. ഐസിഐസിഐ ബാങ്ക് (1,604.66), റിലയന്‍സ് (1,192.61), സീ എന്റര്‍ടെയ്ന്‍ (732.79), യെസ് ബാങ്ക് (666.34), ടാറ്റാ മോട്ടോര്‍സ് (582.46) എന്നീ കമ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.