
മുംബൈ: കോവിഡ് ഭീതിക്കിടയിലും ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 484 പോയിന്റ് നേട്ടത്തില്‍ 31,863 ലും നിഫ്റ്റി 127 പോയന്റ് ഉയര്‍ന്ന് 9314 ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ ഐടി സൂചികയാണ് മികച്ച നേട്ടമുണ്ടാക്കിയത്. സൂചിക 4.85 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ ടെക്, ബാങ്കെക്‌സ്, ഫിനാന്‍സ് സൂചികകള്‍ യഥാക്രമം 3.93 ശതമാനവും 3.39 ശതമാനവും 2.31 ശതമാനവും നേട്ടമുണ്ടാക്കി.
കൊട്ടക് മഹീന്ദ്ര, ടിസിഎസ്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്‍ഡാല്‍കോ, ഐഷര്‍ മോട്ടോഴ്‌സ്, വിപ്രോ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ടൈറ്റാന്‍ കമ്പനി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എന്‍ടിപിസി, ഗ്രാസിം, എല്‍ആന്‍ഡ്ടി, ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍, എസ്ബിഐ, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. വിപണിയില്‍ ആത്മവിശ്വാസം നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ വീണ്ടും ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് സൂചികകള്‍ നേട്ടമുണ്ടാക്കിയത്.