
മുംബൈ: തുടര്‍ച്ചയായി നാലാമത്തെ ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബാങ്ക്, ലോഹം ഓഹരികളുടെ നേട്ടമാണ് സൂചികകള്‍ക്ക് കരുത്തായത്. സെന്‍സെക്സ് 224.93 പോയിന്റ് നേട്ടത്തില്‍ 38,407.01ലും നിഫ്റ്റി 52.30 പോയിന്റ് ഉയര്‍ന്ന് 11,322.50 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1559 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1146 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 143 ഓഹരികള്‍ക്ക് മാറ്റമില്ല. സീ എന്റര്‍ടെയ്ന്‍മെന്റ്, ആക്സിസ് ബാങ്ക്, ബിപിസിഎല്‍, ഇന്‍ഡസിന്റ് ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീല്‍, അദാനി പോര്‍ട്സ്, വിപ്രോ, ഐസിഐസിഐ ബാങ്ക്, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
ശ്രീ സിമെന്റ്സ്, ടൈറ്റാന്‍ കമ്പനി, യുപിഎല്‍, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഗ്രാസിം, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഫാര്‍മ, ഐടി സൂചികകള്‍ ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ നേരിയ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.