
മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഫാര്‍മ ഓഹരികളിലെ നേട്ടമാണ് സൂചികകളെ തുണച്ചത്. സെന്‍സെക്സ് 141.50 പോയിന്റ് ഉയര്‍ന്ന് 38,182.08 ലും നിഫ്റ്റി 60.70 പോയിന്റ് നേട്ടത്തില്‍ 11274.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല ഘടകങ്ങളും ചില ഫാര്‍മ കമ്പനികളുടെ മികച്ച പാദഫലങ്ങളും സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഇന്ത്യ പദ്ധതിയില്‍ പ്രതിരോധ ഉത്പന്നങ്ങളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും വിപണിക്ക് തുണയായി. ബിഎസ്ഇയിലെ 1723 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 996 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികള്‍ക്ക് മാറ്റമില്ല.
സിപ്ല, എല്‍ആന്‍ഡ്ടി, എംആന്‍ഡ്എം, ടാറ്റ മോട്ടോഴ്സ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐഷര്‍മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്സ്, മാരുതി സുസുകി, ബിപിസിഎല്‍, റിലയന്‍സി ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഫാര്‍മ, വാഹനം, ബാങ്ക്, എഫ്എംസിജി, ഐടി, ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് ഉള്‍പ്പടെയുള്ള എല്ലാവിഭാഗങ്ങളിലെ സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.