
ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് ഓഹരി സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും തിങ്കളാഴ്ച ഉയര്‍ന്ന നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തെത്തുടര്‍ന്ന് ശക്തമായ ആഗോള സൂചനകള്‍ ലഭിക്കുകയും ആഭ്യന്തര വിപണിയിലേക്ക് വിദേശ മൂലധന ഒഴുക്ക് നിലനിര്‍ത്തുകയും ചെയ്തതാണ് ഇന്നത്തെ നേട്ടത്തിന് കാരണം.
സെന്‍സെക്‌സ് 704.37 പോയിന്റ് അഥവാ 1.68 ശതമാനം ഉയര്‍ന്ന് 42,597.43 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 197.05 പോയിന്റ് അഥവാ 1.61 ശതമാനം ഉയര്‍ന്ന് 12,461.05 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി ബാങ്ക് ഓഹരികള്‍ ഏകദേശം 3 ശതമാനം ഉയര്‍ന്നു. നിഫ്റ്റി ഇന്‍ട്രാ-ഡേ റെക്കോര്‍ഡ് ഉയര്‍ന്ന നേട്ടമായ 12,474 ലും സെന്‍സെക്‌സ് 42,645.30 ലും എത്തി.
നിഫ്റ്റി സ്‌മോള്‍കാപ്പ് 100, നിഫ്റ്റി മിഡ്ക്യാപ് 100 എന്നിവ യഥാക്രമം 0.33 ശതമാനവും 0.87 ശതമാനവും നേട്ടം കൈവരിച്ചു. എല്ലാ മേഖലാ സൂചികകളും നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, നിഫ്റ്റി മെറ്റല്‍സ്, നിഫ്റ്റി ഐടി, നിഫ്റ്റി എഫ്എംസിജി എന്നിവയുടെ നേതൃത്വത്തില്‍ ക്ലോസ് ചെയ്തു. ഡിവിസ് ലബോറട്ടറീസ്, ഭാരതി എയര്‍ടെല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.
2020 സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ കമ്പനി ശക്തമായ വരുമാനം രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് ഡിവിസ് ലബോറട്ടറീസ് ഓഹരികള്‍ അഞ്ച് ശതമാനം ഉയര്‍ന്നു. ആഗോളതലത്തില്‍ ഓഹരികള്‍ റെക്കോഡ് ഉയരത്തിലെത്തി. യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ കീഴില്‍ മെച്ചപ്പെട്ട ആഗോള വ്യാപാര ബന്ധവും കൂടുതല്‍ സാമ്പത്തിക ഉത്തേജനവും പ്രതീക്ഷിച്ചതിനാല്‍ ഡോളര്‍ ഇന്ന് ദുര്‍ബലമായി. 49 രാജ്യങ്ങളിലെ ഓഹരികള്‍ ട്രാക്കുചെയ്യുന്ന എംഎസ്സിഐ വേള്‍ഡ് ഇക്വിറ്റി സൂചിക 0.5 ശതമാനം ഉയര്‍ന്ന് യൂറോപ്യന്‍ സമയങ്ങളില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി.