
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അപകടാവസ്ഥയിലൂടെയാണ് നീങ്ങുന്നതെന്നും, സുസ്ഥിരമായ അവസ്ഥയില്‍ നിന്ന് നിഷേധാത്മകമായ സാഹചര്യത്തിലേക്ക് ഇന്ത്യയുടെ സമ്പദ് മേഖല നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് റേറ്റിങ് ഏജന്‍സിയായ മൂഡിസ് വ്യക്തമാക്കിയതോടെ ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ അവസാനിച്ചത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 330.13 പോയിന്റ് താഴ്ന്ന 40323.61 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരിസൂചികയായ നിഫ്റ്റി 103.80 പോയിന്റ് താഴ്ന്ന് 11908.20 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.
യെസ് ബാങ്ക് (3.76%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (2.96%), ഐസിഐസിഐ ബാങ്ക് (2.96%), എയ്ച്ചര്‍ മോട്ടോര്‍സ് (1.24%). കോട്ടക് മഹീന്ദ്ര (1.03%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ നഷ്ടം രേഖപ്പെടുത്തി. ഭാരതി എയര്‍ടെല്‍ (-4.86%), സണ്‍ ഫാര്‍മ്മ (-4.20%), ഗെയ്ല്‍ (-3.82%), യുപിഎല്‍ (-3.78%), വേദാന്ത (-3.39%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നത്. യെസ് ബാങ്ക് (2,848.37), ഐസിഐസിഐ ബാങ്ക് (2,555.27), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (1,210.36), ടാറ്റാ സ്റ്റീല്‍ (852.55), എച്ച്ഡിഎഫ്‌സി ബാങ്ക് (831.93) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നത്.