തകർന്നടിഞ്ഞ് ഓഹരി വിപണി; സെൻസെക്സ് ആയിരം പോയിന്റ് ഇടിഞ്ഞു; നിഫ്റ്റി ഇടിഞ്ഞത് 320 പോയിന്റിലധികം; നഷ്ടത്തിന് ഇടയാക്കിയത് ആഗോള വിപണിയിലെ ആശങ്കകൾ

November 06, 2018 |
|
Investments

                  തകർന്നടിഞ്ഞ് ഓഹരി വിപണി; സെൻസെക്സ് ആയിരം പോയിന്റ് ഇടിഞ്ഞു; നിഫ്റ്റി ഇടിഞ്ഞത് 320 പോയിന്റിലധികം; നഷ്ടത്തിന് ഇടയാക്കിയത് ആഗോള വിപണിയിലെ ആശങ്കകൾ

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച. ആഗോള വിപണിയിലെ ഇടിവ് ഇന്ത്യൻ വിപണിയിലും ആവർത്തിച്ചപ്പോൾ വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അമേരിക്കൻ വിപണി അടക്കം ലോകത്തിലെ മിക്ക ഓഹരി വിപണികളും നഷ്ടത്തിൽ തന്നെയാണുള്ളത്. വ്യാപാരയുദ്ധവും ആഗോളപരമായി ഡോളർ കരുത്താർജ്ജിച്ചതുമാണ് വിപണിക്ക് തിരിച്ചടിയായത്.

ഓട്ടോമൊബയിൽ, ഫാർമ്മ, ഐടി അടക്കം എല്ലാ സെക്ടറുകളും നഷ്ടത്തിലാണുള്ളത്. രൂപയുടെ മൂല്യം ഇന്നും ഇടിഞ്ഞ് 84.40 പൈസയിൽ എത്തി നി്ൽക്കുന്നത്. കഴിഞ്ഞവാരം 2000 പോയിന്റ് നഷ്ടമായിരുന്നു. 10 മണിയോടെ വിപണി നേരിയതോതിൽ നിലമെച്ചപ്പെടുത്തുകയും ചെയ്തു. സെൻസെക്സ് 812.40 പോയന്റ് തകർന്ന് 33,926ലും ദേശീയ സൂചികയായ നിഫ്റ്റി 269.85 പോയന്റ് തകർച്ചയിൽ 10,196ലുമാണ് വ്യാപാരം നടത്തുന്നത്.

ഇന്റർഗ്ലോബ് ഏവിയേഷൻ, ജെറ്റ് എയർവെയ്സ്, എച്ച്ഇജി ലിമിറ്റഡ്, സ്പൈസ്ജെറ്റ് ലിമിറ്റഡ്, ഗ്രാഫ്റ്റി ഇന്ത്യാലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും ഇന്ത്യാബുൾസ് ഹൗസിങ് ഫിനാൻസ്, ജസ്റ്റ് ഡയൽ, എൻഐഐടി, ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, ഹെക്സവയർ ടെക്നോളജീസ് എന്നീ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണുള്ളത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved