
ഓഹിരി വിപണി ഇന്ന് നഷ്ടത്തില്‍ അവസാനിച്ചു. നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തില്‍ വളര്‍ച്ച കുറഞ്ഞത് മൂലം രാജ്യത്ത് മാന്ദ്യം ശക്തമാണെന്ന ഭീതിയാണ് നിക്ഷേപകര്‍ക്ക് ഇടയില്‍ ഉണ്ടായിട്ടുള്ളത്. ഉപഭോഗ നിക്ഷേപ മേഖലിയിലെല്ലാം ഇപ്പോഴും വലിയ തളര്‍ച്ചയാണ് രൂപപ്പെട്ടിട്ടുള്ളത്. ആര്‍ബിഐയുടെ പണനയ അവലോകന യോഗം ഇന്ന് ആരംഭിച്ചെങ്കിലും നിക്ഷേപകര്‍ക്കിടയില്‍ ഇപ്പോഴും വലിയ ആശയകുഴപ്പങ്ങളാണ് ഉണ്ടായിട്ടുള്ളത്. പലിശ നിരക്ക് വീണ്ടും കുറച്ച് വളര്‍ച്ചയെയും ഉപഭോഗ മേഖലയെയും തിരിച്ചുപിടിക്കുകയെന്നതാണ് ആര്‍ബിഐയുടെ ലക്ഷ്യം. എന്നാല്‍ മാന്ദ്യം മൂലം മറ്റ് വിവിധ മേഖലകളെല്ലാം തളര്‍ച്ചയാണെന്നാണ് നിക്ഷേപകര്‍ ഇപ്പോഴും വിലയിരുത്തുന്നത്. അതേസമയം വിപണിയെ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പുവര്‍ഷം നിര്‍ണായക തീരുമാനങ്ങള്‍ എടുത്തേക്കും. രൂപയുടെ മൂല്യത്തിലുള്ള ഇടിവും, നിക്ഷേപകരെ പിന്നോട്ടുവലിക്കുന്നതിന് കാരണമായിട്ടുണ്ട്.
രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്ക് ചുരുങ്ങിയത് മൂലം വിപണിയെ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നൂറ് ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നാണ് സൂചന. അതേസമയം നവംബറിലെ ജിഎസ്ടി സമാഹരണം ഒരുലക്ഷം കോടി രൂപയിലേക്കെത്തിയത് മൂലം നിക്ഷേപകര്‍ക്ക് ചില പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ആഭ്യന്തര ഉപഭോഗം തിരിച്ചുവരവിന്റെ ലക്ഷണത്തിലാണെന്നും, സാമ്പത്തിക മേഖലയില്‍ ചില മാറ്റങ്ങള്‍ പ്രകടമായി തുടങ്ങിയിട്ടുണ്ടെന്നും ഇത് മൂലമാണ് നവംബറിലെ ജിഎസ്ടി സമാഹരണത്തില്‍ വര്‍ധനവുണ്ടായതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. നവംബര്‍ മാസത്തിലെ ജിഎസ്ടി പിരിവില്‍ 12 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ജിഡിപി നിരക്ക് നടപ്പുവര്‍ഷം കുറയുമെന്ന ആശങ്കയും വിപണിക്ക് തിരിച്ചടിയായിട്ടുണ്ട്. നടപ്പുവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 5.1 ശതമാനത്തിലേക്ക് ചുരുങ്ങുമെന്നാണ് റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ വ്യക്തമാക്കിയിരിക്കുന്നത്.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 126.72 യിന്റ് താഴ്ന്ന് 40675.45 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 54 പോയിന്റ് താഴ്ന്ന് 11994.20 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.
ബജാജ് ആട്ടോ (3.18%), ബജാജ് ഫിന്‍സെര്‍വ് (1.58%), ടിസിഎസ് (1.48%), കോട്ടക് മഹീന്ദ്ര (0.84%), ഇന്‍ഫോസിസ് (0.82) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട ചില സമ്മര്‍ദ്ദങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം ഉണ്ടായി. യെസ് ബാങ്ക് (-7.10%), ഭാരതി ഇന്‍ഫ്രാടെല്‍ (-6.42%), ടാറ്റാ സ്റ്റീല്‍ (-5.04%), സീ എന്റര്‍ടെയ്ന്‍ (-4.41%), അദാനി പോര്‍ട്‌സ് (-4.18%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നു. യെസ് ബാങ്ക് (1,768.00), ഭാരതി എയര്‍ടെല്‍ (1,095.94), ടിസിഎസ് (956.75), റില.യന്‍സ് (937.67), ഭാരതി ഇന്‍ഫ്രാടെല്‍ (917.24) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നത്.