
ഫെഡ് റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറക്കുമോ എന്ന ആശങ്കയില്‍ ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ അവസാനിച്ചു. സമ്പന്നരുടെ സര്‍ചാര്‍ജ് കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിക്കുമോ എന്ന ആശങ്കയും ഓഹരി വിപണി നഷ്ടം നേരിടുന്നതിന് കാരണമായിട്ടുണ്ട്.മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 196.42 പോയിന്റ് താഴ്ന്ന് 37,686.37 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 92.10 പോയിന്റ് താഴ്ന്ന് 11,192.20 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 797 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1614 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ഐസിഐസിഐ ബാങ്ക് (3.27%), എച്ച്‌സിഎല്‍ ടെക് (1.40%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (1.19%), ടസിഎസ് (0.99%), ഇന്‍ഫോസിസ് (0.57%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
എന്നാല്‍ വ്യാപാരത്തിലെ സമ്മര്‍ദ്ദം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടവും നേരിട്ടു. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-10.35%), ഗ്രാസിം (-9.06%), ടാറ്റാ മോട്ടോര്‍സ് (-6.52%), വേദാന്ത (-5.15%), ഭാരതി ഇന്‍ഫ്രാടെല്‍ (-5.07%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം വ്യാപാരത്തിലെ ആശയകുഴപ്പം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നു. ഐസിഐസി ബാങ്ക് (2,006.76%), യെസ് ബാങ്ക് (1,309.65), ബജാജ് ഫിനാന്‍സ് (1,131.39), റിലയന്‍സ് (975.42), മാരുതി സുസൂക്കി (860.80) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.