
മുംബൈ: ധനകാര്യ ഓഹരികള്‍ നേരിട്ട വില്പന സമ്മര്‍ദം ഓഹരി വിപണിയെ ബാധിച്ചു. സെന്‍സെക്സ് 194.17 പോയിന്റ് നഷ്ടത്തില്‍ 37,934.73 ലും നിഫ്റ്റി 62.40 പോയിന്റ് താഴ്ന്ന് 11131.80 ലുമണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1790 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 857 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. 161 ഓഹരികള്‍ക്ക് മാറ്റമില്ല.
ഏഷ്യന്‍ പെയിന്റ്സ്, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, ടിസിഎസ്, ബിപിസിഎല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐസിഐസിഐ ബാങ്ക്, സീ എന്‍ര്‍ടെയ്മെന്റ്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഐടി, ലോഹം വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ബാങ്ക്, ഫാര്‍മ, വാഹനം, എഫ്എംസിജി വിഭാഗങ്ങളിലെ സൂചികകള്‍ സമ്മര്‍ദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും ഒരുശതമാനത്തോളം താഴ്ന്നു.