വിപണികള്‍ നഷ്ടത്തില്‍; സെന്‍സെക്സ് 261 പോയിന്റ് നഷ്ടത്തില്‍; നിഫ്റ്റി 9,250ന് താഴെ

May 05, 2020 |
|
Trading

                  വിപണികള്‍ നഷ്ടത്തില്‍; സെന്‍സെക്സ് 261 പോയിന്റ് നഷ്ടത്തില്‍; നിഫ്റ്റി 9,250ന് താഴെ

മുംബൈ: വിപണികള്‍ മികച്ച നേട്ടത്തോടെ വ്യാപാരം തുടങ്ങിയെങ്കിലും നഷ്ടത്തില്‍ അവസാനിച്ചു. ലാഭമെടുപ്പിനെതുടര്‍ന്ന് ഉച്ചക്കുശേഷം സൂചികകള്‍ നഷ്ടത്തിലായി. സെന്‍സെക്സ് 261.84 പോയിന്റ് നഷ്ടത്തില്‍ 31,453.51ലും നിഫ്റ്റി 87.90 പോയിന്റ് താഴ്ന്ന് 9205.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 858 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1504 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 186 ഓഹരികള്‍ക്ക് മാറ്റമില്ല. തുടര്‍ച്ചയായി രണ്ടാമത്തെ ദിവസമാണ് വില്പന സമ്മര്‍ദത്തെതുടര്‍ന്ന് സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്യുന്നത്. എസ്ബിഐ, ബജാജ് ഫിനാന്‍സ്, ബ്രിട്ടാനിയ, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്.

എംആന്‍ഡ്എം, പവര്‍ഗ്രിഡ് കോര്‍പ്, ഒഎന്‍ജിസി, സീ എന്റര്‍ടെയ്ന്‍മെന്റ്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. ഊര്‍ജം, അടിസ്ഥാന സൗകര്യവികസനം എന്നീമേഖലകളിലൊഴികെയുള്ള ഓഹരികള്‍ നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തോളം താഴ്ന്നു.

Related Articles

© 2025 Financial Views. All Rights Reserved