
മുംബൈ: മികച്ച നേട്ടത്തോടെ തുടങ്ങിയ വ്യാപാരം കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുത്തതാണ് വിപണിയെ ബാധിച്ചത്. സെന്‍സെക്സ് 81.48 പോയിന്റ് നഷ്ടത്തില്‍ 31,561.22 ലും നിഫ്റ്റി 12.30 പോയിന്റ് താഴ്ന്ന് 9239.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1084 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1280 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 186 ഓഹരികള്‍ക്ക് മാറ്റമില്ല. ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, മാരുതി സുസുകി, ഭാരതി ഇന്‍ഫ്രടെല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ബിപിസിഎല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ഓട്ടോ നാലു ശതമാനത്തിലേറെ ഉയര്‍ന്നു. ഐടി, അടിസ്ഥാന സൗകര്യവികസനം, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളും നേട്ടത്തിലായിരുന്നു. ബാങ്ക്, ഫാര്‍മ ഓഹരികളാണ് വില്പന സമ്മര്‍ദം നേരിട്ടത്.