
ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെടുമെന്ന ആശങ്കയില്‍ ഈ ആഴ്ച്ചത്തെ ഏറ്റവും അവസാനത്തെ വ്യാപാര ദിനമായ ഇന്ന് ഓഹരി വിപണി നഷ്ടത്തില്‍ അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 68.13 പോയിന്റ് താഴ്ന്ന് 38,754.98 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 23.90 താഴ്ന്ന് 11,559.00ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1104 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1230 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ഹിറോ മോട്ടോകോര്‍പ്പ് (2.47%), വേദാന്ത (2.44%), സണ്‍ഫാര്‍മ്മ (2.40%), ടാറ്റാ സ്റ്റീല്‍ (2.36%), ഏഷ്യന്‍ പെയിന്റ്‌സ് (2.21%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നേട്ടമുണ്ടാക്കിയത്.
എന്നാല്‍ വ്യാപാരത്തിലെ സമ്മര്‍ദ്ദങ്ങള്‍ മൂലം ഇന്ന് ചില കമ്പനികളുടെ ഓഹരികളില്‍ ഇടിവ് രേഖപ്പെടുത്തി. വിപ്രോ (-3.29), ഒഎന്‍ജിസി (-2.22%), ബജാജ് ഫിനാന്‍സ് (-2.13%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-2.06%), ലാര്‍സണ്‍ (-1.90%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
അതേസമംയ വ്യാപാരത്തിലെ ആശയകുഴപ്പം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നു. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (1,605.65), റിലയന്‍സ് (918.25), ബജാജ് ഫിനാന്‍സ് (910.65), ആക്‌സിസ് ബാങ്ക് (646.3), ടാറ്റാ സ്റ്റീല്‍ (626.27) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.