
മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയിരിക്കുന്നത്. സെന്‍സെക്‌സിലും നിഫ്റ്റിയിലും ഉയര്‍ച്ച രേഖപ്പെടുത്തിയാണ് വ്യാപാരം മുന്നേറുന്നത്. നിഫ്റ്റി 0.25 % നേട്ടത്തില്‍ 11,925ലെത്തി നില്‍ക്കുമ്പോള്‍ സെന്‍സെക്‌സ് 100 പോയിന്റ് ഉയര്‍ന്ന് 40,510 നിലവാരത്തിലെത്തി.ബാങ്കിങ്,ഊര്‍ജം,ഓട്ടോമൊബൈല്‍ കമ്പനികളുടെ ഓഹരികളാണ് വ്യാപാരത്തില്‍ മുന്നേറുന്നത്. സെന്‍സെക്‌സില്‍ ഭാരതി എയര്‍ടെല്‍ ആണ് മുമ്പില്‍.വെള്ളിയാഴ്ച്ചത്തെ വിപണിയില്‍ നിന്നും ഇന്നേക്ക് 3 ശതമാനം വര്‍ധിച്ച് ഭാരതി എയര്‍ടെല്‍ വിപണിയില്‍ മുന്നേറ്റം തുടരുന്നു.എസ്ബിഐ 2%,വേദാന്ത സണ്‍ഫാര്‍മ, റിലയന്‍സ് ഇന്റസ്ട്രീസ്,ഐസിഐസിഐ ബാങ്ക് എന്നിവര്‍ 0.8%-1.4% ഉയര്‍ന്നു. യുഎസ്-ചൈന വ്യാപാരകരാര്‍ സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുന്നതിനെ തുടര്‍ന്ന് ആഗോള ഓഹരി വിപണികള്‍ നേട്ടത്തിലാണ് പുരോഗമിക്കുന്നത്.