
ആഗോള തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി മൂലം ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ അവസാനിച്ചു. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ ഇറാന്‍ ചാര തലവനടക്കമുള്ള സൈനീക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയിലും നഷ്ടങ്ങള്‍ ഉണ്ടാകാന്‍ കാരണമായത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 162.03 പോയിന്റ് താഴ്ന്ന് 41464.61 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. അമേരിക്ക ഇറാന്‍ സംഘര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ആഗോള എണ്ണ വിപണിയില്‍ വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടത്. അന്താരാഷ്ട്ര തലത്തില്‍ ഇത് മൂലം വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നാണ് പറയുന്നത്.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 55.50 പോയിന്റ് താഴ്ന്ന് 12,226.70 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1246 കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നേട്ടമുണ്ടാക്കുകയും, 1257 കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തുകയും ചെയ്തുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
സണ്‍ഫാര്‍മ്മ (2.22%), എച്ച്‌സിഎല്‍ ടെക് (2.01%), ടിസിഎസ് (1.99%), ഗെയ്ല്‍ (1.70%), ഇന്‍ഫോസിസ് (1.54%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട പ്രതിസന്ധികള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. സീ എന്റര്‍ടെയ്ന്‍ (-5.49%), ഏഷ്യന്‍ പെയ്ന്റ്‌സ് (-2.19%), ഭാരതി ഇന്‍ഫ്രാടെല്‍ (-2.17%), എയ്ച്ചര്‍ മോട്ടോര്‍സ് (-1.19%), ആക്‌സിസ് ബാങ്ക് (-1.85%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് (1,474.66), ടിസിഎസ് (1,024.57), ടാറ്റാ മോട്ടോര്‍സ് (909.11), എസ്ബിഐ (729.24), എ്ച്ച്ഡിഎഫ്‌സി (688.46) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖഖപ്പെടുത്തിയത്.