
ഓഹരി വിപണി ഇന്ന് നേട്ടത്തോടെ അവസാനിച്ചു. യുഎസ്-ചൈന രാജ്യങ്ങള്‍ തമ്മില്‍ പുതിയ വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാവുകയും, ബ്രിട്ടന്‍ തിരഞ്ഞെടുപ്പ് ഫലവുമെല്ലാമാണ് വിപണിയില്‍ ഇന്ന് പ്രതിഫലിച്ചത്. അതേസമയം പൗരത്വ ഭേദഗതി നിയവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ നിക്ഷേപകരെ ആശയകുഴപ്പത്തിലാക്കിയില്ല. എങ്കിലും വരും ദിവസങ്ങളില്‍ സ്ഥിതിഗതികള്‍ വശളായാല്‍ ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകര്‍ പിന്നോട്ടുപോകുമെന്നാണ് വിദഗ്ധരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ആഗോള തലത്തില്‍ വന്ന ചില മാറ്റങ്ങള്‍ ഓഹരി വിപണിയില്‍ ചില മാറ്റങ്ങള്‍ പ്രകടമായി.
ഇന്ന് വ്യാപാരം അവസാനിച്ചപ്പോള്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 206.40 പോയിന്റ് ഉയര്‍ന്ന് 41558.57 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 56.70 പോയിന്റ് ഉയര്‍ന്ന് 12221.70 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1167 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1292 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
എം&എം (3.22%), സണ്‍ ഫാര്‍മ്മ (2.49%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (2.10%), ഏഷ്യന്‍ പെയ്ന്റ്‌സ് (1.89%), ഐടിസി (1.70%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട ചില സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. ഗെയ്ല്‍ (-3.00%), ഗെയ്ല്‍ (-2.05%), ഗ്രാസിം (-1.90%), എസ്ബിഐ (-1.79%), യെസ് ബാങ്ക് (-1.79%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശയ കുഴപ്പം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നത്. ടിസിഎസ് (1,788.52), ടാറ്റാ സ്റ്റീല്‍ (1,780.23), എച്ച്ഡിഎഫ്‌സി ബാങ്ക് 1,247.06), ടാറ്റാ മോട്ടോര്‍സ് (1,116.05) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നത്.