
ഓഹരി വിപണി ഇന്ന് റെക്കോര്‍ഡ് നേട്ടത്തില്‍ അവസാനിച്ചു. രണ്ട് ദിവസങ്ങളില്‍ ഓഹരി വിപണിയില്‍ നേരിട്ട വലിയ ഇടിവിന് ശേഷമാണ് ഓഹരി വിപണി ഇന്ന് റെക്കോര്‍ഡ് നേട്ടത്തിലേക്കെത്തിയത്. ഫിബ്രുവരി ഒന്നിന് അവതരപ്പിക്കുന്ന ബജറ്റില്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ വിവിധ പ്രഖ്യാപനങ്ങളുണ്ടായേക്കുമെന്നും, നിക്ഷേപകര്‍ക്ക് കൂടുതല്‍ ഇളവുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകളും അഭിപ്രായങ്ങളും വന്നതോടെയാണ് ഓഹരി വിപണി ഇന്ന് നേട്ടത്തിലേക്കെത്താന്‍ കാരണം. അതേസമയം കൊറോണ വൈറസിന്റെ ആഘാതം ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫിലച്ചില്ല.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് ഇന്ന് 41198.66 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. അതായത് 231.80 പോയിന്റ് ഉയര്‍ന്ന് അതായത് 0.57 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയാണ് ഇന്ന് ഓഹരി വിപണി അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 73.70 പോയിന്റ് ഉയര്‍ന്ന് അതായത് 0.61 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 12129.50 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1268 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1201 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് ഉള്ളത്.
ടാറ്റാ മോട്ടോര്‍സ് (6.79%), ബജാജ് ഫിനാന്‍സ് (4.89%), ഭാരതി ഇന്‍ഫ്രാടെല്‍ (3.20%), നെസ്റ്റ്‌ലി (2.92%), അദാനി പോര്‍ട്‌സ് (2.79%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയിട്ടുള്ളത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ചില സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. എയ്ച്ചര്‍ മോട്ടോര്‍സ് (-4.24%), ടിസിഎസ് (-1.33%), ഡോ. റെഡ്ഡിസ് ലാബ്‌സ് (-1.28%), എച്ച്ഡിഎഫ്‌സി (-1.12%), യെസ് ബാങ്ക് (-1.08%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട ചില ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നത്. ബജാജ് ഫിനാന്‍സ് (2,024.53), റിലയന്‍സ് (1,674.20), ടാറ്റാ മോട്ടോര്‍സ് (1,158.12), ബജാജ് എയര്‍ടെല്‍ (964.22), ഐസിഐസിഐ ബാങ്ക് (863.67) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.