
റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നയം പ്രഖ്യാപിച്ചതോടെ ഓഹരി വിപണി ഇന്ന് നിലംപൊത്തി. രാജ്യത്ത് മാന്ദ്യം ശക്തമാണെന്ന ആശങ്കയാണ് ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍മാറാന്‍ ഇടയാക്കിയത്. വളര്‍ച്ചാ നിരക്ക് 6.9 ശതമാനത്തില്‍ നിന്ന് 6.1 ശതമനമായി വെട്ടിക്കുറച്ചതാണ് വിപണിയെ ഇന്ന് ഗുരുതരമായി ബാധിക്കാനിടയാക്കിയത്.
'മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 433.56 താഴ്ന്ന് 37673.31 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 139.20 പോയിന്റ് താഴ്ന്ന് 11174.80 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 973 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1615 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ഒഎന്‍ജിസി (1.13%), ഇന്‍ഫോസിസ് (1%), ടിസിഎസ് (0.93%), ടെക് മഹീന്ദ്ര (0.80%), വിപ്രോ (0.78%) എന്നീ കമ്പനികുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തുകയും ചെയ്തു. സീ എന്റര്‍ടെയ്ന്‍ (-5.84%), ഉള്‍ട്രാടെക് സിമെന്റ് (-4.03%), ഗ്രാസിം (-3.72%), ടൈറ്റാന്‍ കമ്പനി (-3.44%), കോട്ടക് മഹീന്ദ്ര (-3.26%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് ഇന്ന് നടന്നത്. യെസ് ബാങ്ക് (2,160.79), എസ്ബിഐ (1,500.43), എച്ച്ഡിഎഫ്‌സി (1,466.68), ബിപിസിഎല്‍ (1,418.58), എച്ച്ഡിഎഫ്‌സി ബാങ്ക് (1,094.74) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നിട്ടുള്ളത്.