
പൗരത്വ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്ത് ആഭ്യന്തര സംഘര്‍ഷം വര്‍ധിച്ചതോടെ ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ അവസാനിച്ചു. അതേസമയം കൊറോണൈ വൈറസിന്റെ ആഘാതവും ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ അവസാനിക്കുന്നതിന് കാരണമായി. സ്വര്‍ണ വില വര്‍ധിച്ചതും, രൂപയുടെ മൂല്യത്തില്‍ ഇടിവ് വന്നതുമാണ് ഓഹരി വിപണി ഇന്ന് നഷ്ടത്തിലേക്കെത്താന്‍ കാരണം. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 82.03 താഴ്ന്ന് അതായത് 0.2 ശതമാനം ഇടിവ് രേഖപ്പെടുത്തി 40281.20 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 31.50 പോയിന്റ് താഴ്ന്ന് 0.27 ശതമാനം ഇടിഞ്ഞ് 11797.90 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.
ഫാര്‍മ്മ ഓഹരിയില്‍ രണ്ട് ശതമാനത്തോളം ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ടിസിഎസ് (1.93%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (1.41%), ടാറ്റാ സ്റ്റീല്‍ (1.41%), എസ്ബിഐ (1.19%), സീ എന്റര്‍ടെയ്ന്‍ (1.12%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയത്. ഡോ. റെഡ്ഡിസ് ലാബ്‌സ് (-2.481%), ഹീന്ദാല്‍കോ (-2.57%), ഗെയ്ല്‍ (-2.40%), എയ്ച്ചര്‍ മോട്ടോര്‍സ് (-2.33%), സണ്‍ഫാര്‍മ്മ (-2.25%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
അതേസമയം വ്യാപാരത്തിലെ ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് (1,796.58), എസ്ബിഐ (1,276.18), എച്ച്ഡിഎഫ്‌സി ബാങ്ക് (833.41), ഐസിഐസിഐ ബാങ്ക് (793.40), ടാറ്റാ മോട്ടോര്‍സ് (790.27) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.