
ഓഹരി വിപണി ഇന്ന് നഷ്ടത്തോടെ അവസാനിച്ചു. രാജ്യത്ത് മാന്ദ്യം ശക്തമാണെന്നും കേന്ദ്രസര്‍ക്കാറിന്റെ നയങ്ങള്‍ വിപണി കേന്ദ്രങ്ങളില്‍ തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്ക മൂലമാണ് ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ അവസാനിച്ചത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 334.54 പോയിന്റ് താഴ്ന്ന് 38963.84 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 73.50 പോയിന്റ് താഴ്ന്ന് 11588.4 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1239 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1298 കമ്പനികളുടെ ഓഹരികളില്‍ നഷ്ടത്തിലുമാണുള്ളത്.
ഡോ.റെഡ്ഡി ലാബ്‌സ് (3.15%), ഐസിഐസിഐ ബാങ്ക് (3.05%), ബിപിസിഎല്‍ (2.65%), ടൈറ്റാന്‍ കമ്പനി (2.22%), സിപ്ല (2.20%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയിട്ടുള്ളത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ടിട്ടുള്ള സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ നഷ്ടം രേഖപ്പെടുത്തി. ഇന്‍ഫോസിസ് (-16.19%), ടാറ്റാ മോട്ടോര്‍സ് (-3.73%), ബജാജ് ഫിന്‍സെര്‍വ്വ് (-3.11%), എച്ച്‌സിഎല്‍ ടെക് (-2.83%), ബജാജ് ഫിനാന്‍സ് (-2.50%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്.
വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമാമ യ ഇടപാടുകളാണ് നടന്നിട്ടുള്ളത്. ഇന്‍ഫോസിസ് (5,801.12), യെസ് ബാങ്ക് (2,110.34), ബജാജ് ഫിനാന്‍സ് (2,031.01), റിലയന്‍സ് (1,796.31), ഐസിഐസിഐ ബാങ്ക് (1,577.45) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നിട്ടുള്ളത്.