
ഓഹരി വിപണിയില്‍ ഇന്ന് നഷ്ടം നേരിട്ടു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 193.65 പോയിന്റ് താഴ്ന്ന് 39,756.81 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 59.40 പോയിന്റ് താഴ്ന്ന് 11,906 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1022 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1462 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ടാറ്റാ സ്റ്റീല്‍ (2.71%), ഗെയ്ല്‍ (1.32%), ഒഎന്‍ജിസി (0.95%), ബ്രിട്ടാനിയ്യ (0.56%), വേദാന്ത (0.44 %) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നേട്ടമുണ്ടാക്കിയത്.
അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടവും ഉണ്ടായി. ഇന്ത്യാബുള്‍സ് എച്ച് എസ്ജി (-7.93%), ഭാരതി ഇന്‍ഫ്രാടെല്‍ (-3.50%), യെസ് ബാങ്ക് (3.44%), ടെക് മഹീന്ദ്ര (-1.86%), മാരുതി സുസൂക്കി (-1.81%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടമുണ്ടായത്.
വ്യാപാരത്തിലെ സമ്മര്‍ദ്ദവും, ആശയകുഴപ്പവും കാരണം ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപടുകള്‍ നടന്നു. യെസ് ബാങ്ക് (757.77), ഇന്‍ഫോസിസ് (658.69), ടാറ്റാ സ്റ്റീല്‍ (645.24), റിലയന്‍സ് (627.14), ഇന്‍ഡസ് ലാന്‍ഡ് ബാങ്ക് (550.06)എ എന്നീ കമ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.