
ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ അവസാനിച്ചു. രാജ്യത്ത് സാമ്പത്തിക മാന്ദ്യം പടരുകയാണെന്ന ആശങ്കയിലാണ് നിക്ഷേപകര്‍ വിപണിയില്‍ നിന്ന് പിന്‍മാറിയത്. നടപ്പുവര്‍ഷത്തെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിന് താഴേക്ക് എത്തുമെന്ന ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ വിലയിരുത്തലിലാണ് ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ അവസാനിച്ചത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 247.55 പോയിന്റ് താഴ്ന്ന് 40239.88 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 80.70 താഴ്ന്ന് 11856.80 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.
എയ്ച്ചര്‍ മോട്ടോര്‍സ് (1.25%), സിപ്ല (1.15%), ബജാജ് ഫിനാന്‍സ് (1.06%), എച്ച് യുഎല്‍ (0.86%), എച്ച്ഡിഎഫ്‌സി ബാങ്ക് (0.53%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം ഉണ്ടാക്കിയത്.
എന്നാല്‍ വ്യാപരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. യെസ് ബാങ്ക് (-10.13%), സീ എന്റര്‍ടെയ്ന്‍ (-4.65%), ഗെയ്ല്‍ (-4.43%%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (-3.03%), പവര്‍ ഗ്രിഡ് കോര്‍പ്പ് (-2.77%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം നേരിട്ടത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നത്. യെസ് ബാങ്ക് (1,746.57), എസ്ബിഐ (1,634.53), ടിസിഎസ് (909.82), റിലയന്‍സ് (726.45), സീ എന്റര്‍ടെയ്ന്‍ (695.45) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നത്.