
ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 80.30 പോയിന്റ് താഴ്ന്ന് 38564.88 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 18.50 പോയിന്റ് താഴ്ന്ന് 11576ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1132 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1380 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ഒഎന്‍ജിസി (3.70%), സീ എന്റര്‍ടെയ്ന്‍ (3.18%), സണ്‍ ഫാര്‍മ (3.09%), സീ എന്റര്‍ടെയ്ന്‍ (3.18%), സണ്‍ ഫാര്‍മ (3.09%), ബജാജ് ഫൈനാന്‍സ് (1.46%), ഇന്ത്യാബുള്‍സ് എച്ച്എസ്ജി (1.40%) എന്നീ കമ്പനികളുടെ ഓഹരികളാണ് നേട്ടത്തിലെത്തിയത്.
അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ നഷ്ടവുമുണ്ടായി. മാരുതി സുസൂക്കി (-3.72%), യെസ് ബാങ്ക് (-2.37%), ഇന്‍ഡസ്‌ലാന്‍ഡ് ബാങ്ക് (-2.34%), ടാറ്റാ സ്റ്റീല്‍ (-2.03%), ഹീറോ മോട്ടോകോര്‍പ് (-1.91%) എന്നീ കമ്പനികളുടെ ഓഹരികളാണ് നഷ്ടത്തിലെത്തിയത്.
അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ ആശയ കുഴപ്പവും സമ്മര്‍ദ്ദവും ഉണ്ടായി. ഇതിനെ തുടര്‍ന്ന് ഓഹരികളില്‍ കൂടുതല്‍ ഇടപാടുകളും നടന്നു. റിലയന്‍സ് (1,235.01), യെസ് ബാങ്ക് (1,006.03),എച്ച്ഡിഎഫ്‌സി ബാങ്ക് (857.84), മാരുതി സുസൂക്കി (671.50), എച്ച്ഡിഎഫ്‌സി (551.19) എന്നീ കമ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.
ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ അമേരിക്ക ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഓഹരി വിപണിയില്‍ ആശങ്കള്‍ സൃഷ്ടിച്ചത്.