
മുംബൈ: ചരിത്രത്തിലാദ്യമായി ക്രൂഡ് ഫ്യൂച്ചേഴ്‌സ് വില നെഗറ്റീവ് നിലവാരത്തിലേയ്ക്ക് താഴ്ന്നത് വിപണിക്ക് തിരിച്ചടിയായി. രാജ്യത്തെ സൂചികകള്‍ മൂന്ന് ശതമാനത്തിലേറെ നഷ്ടമുണ്ടാക്കി. സെന്‍സെക്‌സ് 1,011.29 പോയിന്റ് താഴ്ന്ന് 30636.71ലും നിഫ്റ്റി 280.40 പോയിന്റ് നഷ്ടത്തില്‍ 8981.45ലുമാണ് ക്ലോസ് ചെയ്തത്.
ബിഎസ്ഇയിലെ 723 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1647 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. അതേസമയം 152 ഓഹരികള്‍ക്ക് മാറ്റമില്ല. ഇന്‍ഡസിന്റ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, സീ എന്റര്‍ടെയന്‍മന്റെ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്.
ഡോ.റെഡ്ഡീസ് ലാബ്, ഭാരതി ഇന്‍ഫ്രടെല്‍, ഹീറോ മോട്ടോര്‍കോര്‍പ്, സിപ്ല തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. ഫാര്‍മ ഒഴികെയുള്ള സെക്ടറുകള്‍ നഷ്ടത്തിലായിരുന്നു. ലോഹം, ഐടി, വാഹനം, ബാങ്ക്, ഊര്‍ജം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ ഓഹരികളെല്ലാം നഷ്ടം നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 2.5 ശതമാനവും 3 ശതമാനവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.