
ആഗോളതലത്തില്‍ നില നില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയും, യുഎസ്-ചൈന വ്യാപാര തര്‍ക്കവും കാരണം ഓഹരി വിപണി ഇന്ന് നഷ്ടത്തോടെ അവസാനിച്ചു. യുഎസ്-ചൈന വ്യാപാര തര്‍ക്കം മൂലം അന്താരാഷ്ട്ര തലത്തില്‍ മാന്ദ്യമുണ്ടാകുമെന്ന അഭിപ്രായമാണ് ഓഹരി വിപണിയില്‍ ഇന്ന് നഷ്ടമുണ്ടാകാന്‍ കാരണമായത്. അതേസമയം ആഭ്യന്തര തലത്തിലെ വിപണി രംഗത്ത് നിലനില്‍ക്കുന്ന സമ്മര്‍ദ്ദങ്ങളും ഓഹരി വിപണിക്ക് തിരിച്ചടി നല്‍കുന്നുണ്ട്. നടപ്പുവര്‍ഷം ഇന്ത്യ പ്രതീക്ഷിച്ച വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തില്ലെന്ന വിലയിരുത്തല്‍ മൂലം ഓഹരി വിപണിയില്‍ നിന്ന് നിക്ഷേ്പകര്‍ പിന്നോട്ടുപോകുന്നതിന് കാരണമായിട്ടുണ്ട്.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 189.43 പോയിന്റ് താഴ്ന്ന്് 37,451.84 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹിരി സൂചികയായ നിഫ്റ്റി 59.30 പോയിന്റ് താഴ്ന്ന് 11,046.10 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.
എച്ച്‌സിഎല്‍ ടെക് (2.82%), ബിപിസിഎല്‍ (2.41%), ടെക് മഹീന്ദ്ര (2.05%), എയ്ച്ചര്‍ മോട്ടോര്‍സ് (1.89%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയിട്ടുള്ളത്.
എന്നാല്‍ വ്യാപാരത്തിലെ ചില സമ്മര്‍ദ്ദങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയത്. യെസ് ബാങ്ക് (-7.75%), വേദാന്ത (-4.16%), ടാറ്റാ സ്റ്റീല്‍ (-3.54%), കോള്‍ ഇന്ത്യ (-3.58%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം ഉണ്ടാക്കിയത്.
അതേസമയം വിപണി രംഗത്ത് രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നു. യെസ് ബാങ്ക് (1,327.82), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (1,096.91), ടാറ്റാ മോട്ടോര്‍സ് (863.81), എച്ച്ഡിഎഫ്‌സി ബാങ്ക് (767.58), മാരുതി സുസൂക്കി (758.23) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമാ.യ ഇടപാടുകള്‍ നടന്നിട്ടുള്ളത്.