
ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ അവസാനിച്ചു. കൊറോണ വൈറസ് ഭീതിയാണ് ഇന്ത്യന്‍ ഓഹരി വിപണിയിലും ഇന്ന് പ്രതിഫലിച്ചത്. മാത്രമല്ല ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പ്പാദനം കുറക്കാനുള്ള നീക്കവും ഓഹരി വിപണിയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 202.05 പോയിന്റ് താഴ്ന്ന് അതായത് 0.49 ശതമാനം 41,257.74, ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 61.20 പോയിന്റ് താഴ്ന്ന് 0.50 ശതമാനം താഴ്ന്ന് 12,113.50 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 901 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1589 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ഭാരതി എയര്‍ടെല്‍ (4.64%), യെസ് ബാങ്ക് (4.57%) യുപിഎല്‍ (1.59%), എച്ച്‌സിഎല്‍ (1.50%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ നഷ്ടം രേഖപ്പെടുത്തി. ഗെയ്ല്‍ (-5.95%), ഇന്‍ഡസ്ലാന്‍ഡ് ബാങ്ക് (-4.45%), ഭാരതി ഇന്‍ഫ്രാടെല്‍ (-3.84%), പവര്‍ ഗ്രിഡ് കോര്‍പ്പ് (-3.38%), എയ്ച്ചര്‍ മോട്ടോര്‍സ് (-3.37%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഭാരതി എയര്‍ടെല്‍ (2,080.70), എസ്ബിഐ (1,539.70), റിലയന്‍സ് (1,443.66), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (1,356.27), ടാറ്റാ മോട്ടോര്‍സ് (958.40) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.