
ഓഹരി വിപണി ഇന്ന് ഭീമയായ നഷ്ടത്തോടെ അവസാനിച്ചു. അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും, ആഭ്യന്തര തലത്തില്‍ രൂപപ്പെട്ട വ്യാപാര സമ്മര്‍ദ്ദവും മൂലം ഓഹരി വിപണിയില്‍ ഇന്ന് ഭീമമായ നഷ്ടം രേഖപ്പെടുത്തി. യുഎസ്-ചൈനാ വ്യാപാര തര്‍ക്കം മൂലം ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് 585 ബില്യണ്‍ ഡോളര്‍ നഷ്ടം രേഖപ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍മാറുന്ന അവസ്ഥായാണ് ഉണ്ടായിട്ടുള്ളത്. അതോടപ്പം മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ മുന്നറിയിപ്പും ഓഹരി വിപണിയില്‍ നഷ്ടം ഉണ്ടാകുന്നതിന് കാരണമായിട്ടുണ്ട്.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 267.64 പോയിന്റ് താഴ്ന്ന് 37,060.37 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 98.30 പോയിന്റ് താഴ്ന്ന് 10,918.70 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 653 കമ്പനികളുടെ ഓഹരികളില്‍ നേട്ടത്തിലും, 1800 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ഹീറോ മോട്ടോകോര്‍പ് (1.69%), ഇന്‍ഫോസിസ് (0.85%), ബജാജ് ആട്ടോ (0.80%), എയ്ച്ചര്‍ മോട്ടോര്‍സ് (0.66%), മാരുതി സുസൂക്കി (0.61%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
അതേസമയം വ്യാപാരത്തിലെ ചില സമ്മര്‍ദ്ദങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടമുണ്ടാക്കി. ടാറ്റാ മോട്ടോര്‍സ് (-9.25%), യെസ് ബാങ്ക് (-8.15%), ഇന്‍ഡ്യ ബുള്‍സ് എച്ച്എസ്ജി (-7.26%), ടാറ്റാ സ്റ്റീല്‍ (-4.26%), ബിപിസിഎല്‍ (-4.22%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ നഷ്ടം രേഖപ്പെടുത്തിയത്.
എന്നാല്‍ വ്യാപാരത്തിലെ ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നു. യെസ് ബാങ്ക് (1,492.51), മാരുതി സുസൂക്കി (1,325.91), ടാറ്റാ മോട്ടോര്‍സ് (938.65), എസ്ബിഐ (783.00), റിലയന്‍സ് (620.42) എന്നീ കമ്പനികളുടെ ഓഹരികിളിലാണ് ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.